അത്ഭുത രാമായണം
രാമായണത്തിലെ ശ്ലോകങ്ങളുടെ സാരാംശത്തെക്കുറിച്ച് ഭരദ്വജമഹർഷി ചോദിച്ചപ്പോൾ ഗുരുവായ വാല്മീകി മഹർഷി ഭരദ്വജന് ഉപദേശം നൽകിയ തത്ത്വങ്ങളാണ് അത്ഭുതരാമായണം എന്നറിയപ്പെടുന്നത്.[1] വാല്മീകി രാമായണത്തിൽ പ്രതിപാദിച്ച സംഭവങ്ങൾ വളരെ ചുരുക്കിയാണ് ഈ ഗ്രന്ഥത്തിലുള്ളത്. രാവണനുമയുള്ള യുദ്ധത്തിനു ശേഷം, രാവണന്റെ മൂത്ത സഹോദരനായ സഹസ്രമുഖ രാവണനുമായി രാമന് യുദ്ധം ചെയ്യേണ്ടിവന്നു. യുദ്ധത്തിൽ രാമൻ പരാജയപ്പെട്ടു. രാമനൊപ്പം യുദ്ധമുഖത്തുണ്ടായിരുന്ന സീത ഉഗ്രരൂപിണിയായി സഹസ്രമുഖ രാവണനെ വധിക്കുന്നു. ഇതാണ് അത്ഭുതരാമായണത്തിന്റെ പ്രധാന ഇതിവൃത്തം.[2] ഈ ഗ്രന്ഥത്തിലെ 25-ാം സർഗം സീതാസഹസ്രനാമ സ്തോത്രമാണ്. ആകെ 27 സർഗങ്ങളിലായി 1358 ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്.[3]
അവലംബം
തിരുത്തുക- ↑ സജയ്, കെ.വി (Jul 29, 2018). "കാടും കരുത്തുമായ സീത". ദേശാഭിമാനി. Archived from the original on 2019-01-16.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "അത്ഭുതരാമായണം". മലയാളം എക്സ്പ്രസ്. Aug 4, 2019. Archived from the original on 2020 ജനുവരി 6.
{{cite news}}
: Check date values in:|archive-date=
(help) - ↑ Chhawchharia, Ajai Kumar. "Adbhuta Ramayana: Sanskrit Text with Transliteration, English Commentary alongwith Explanatory Notes, Relevant Appendices etc". വേദിക് ബുക്ക്. Archived from the original on 2020-08-04.
{{cite news}}
: CS1 maint: bot: original URL status unknown (link)