അത്തിപ്പൊറ്റ
കേരളത്തിലെ പാലക്കാട് ജില്ലയിൽ, ആലത്തൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് അത്തിപ്പൊറ്റ.[1] ഇത് തരൂർ ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്. പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്ററും ആലത്തൂരിൽ നിന്ന് 10 കിലോമീറ്ററുമാണ് ഈ ഗ്രാമത്തിലേയ്ക്കുള്ള ദൂരം. എരിമയൂർ (11 കി.മീ.), പെരിങ്ങോട്ടുകുറിശ്ശി (10 കി.മീ.), ആലത്തൂർ (8 കി.മീ.), വടക്കാഞ്ചേരി (7 കി.മീ.), പുതുക്കോട് (4 കി.മീ.) എന്നിവയാണ് അത്തിപ്പൊറ്റയുടെ സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ. ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം ഈ സ്ഥലത്തെ സൗത്ത് മലബാർ എന്ന് വിളിച്ചിരുന്നു.
അത്തിപ്പൊറ്റ | |
---|---|
ഗ്രാമം | |
Coordinates: 10°39′48″N 76°29′18″E / 10.66333°N 76.48833°E | |
Country | India |
State | Kerala |
District | Palakkad |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | പാലക്കാട് |
പദോൽപ്പത്തി
തിരുത്തുക'അത്തിപ്പൊറ്റ' എന്ന പേര് 'ഹസ്തി' എന്ന സംസ്‌കൃത പദത്തിൽ നിന്ന് 'പൊട്ട' എന്ന പ്രാദേശിക പദവുമായി ചേർന്ന് ഉരുത്തിരിഞ്ഞതാണെന്നു വിശ്വസിക്കപ്പെടുന്നു. 'ഹസ്തി' എന്നാൽ ആന, 'പൊറ്റ' എന്നാൽ പരന്ന ഭൂപ്രദേശം അല്ലെങ്കിൽ ഉയർന്ന പ്രദേശം. അങ്ങനെ, ഉയർന്ന പരമ്പരാഗത നിലവാരങ്ങളാൽ സമ്പന്നമായ ഒരു പ്രദേശമാണിത്.
സമ്പദ്‌വ്യവസ്ഥ
തിരുത്തുകപരമ്പരാഗതമായി, നെൽകൃഷിയും സെറാമിക് ടൈൽ നിർമ്മാണവും, പച്ചക്കറി കൃഷിയുമാണ് ഈ ഗ്രാമത്തിൻ്റെ പ്രാഥമിക സാമ്പത്തിക സ്രോതസ്. നെല്ല്, നേന്ത്രവാഴ, പച്ചക്കറി, തെങ്ങ് എന്നിവയായിരുന്നു പ്രധാന കൃഷികൾ. അടുത്തകാലത്ത്, ടെക്സ്റ്റൈൽ ഷോപ്പുകൾ, പലചരക്ക് കടകൾ, ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റുകൾ തുടങ്ങിയ സ്വകാര്യ, വാണിജ്യ സംരംഭങ്ങളിലേക്ക് ഇവിടെ തുടങ്ങിയിട്ടുണ്ട്. പഴയകാലത്ത് നെയ്ത്തുകാരുടേയും കൃഷിക്കാരുടേയും ഗ്രാമമായി അത്തിപ്പോറ്റ അറിയപ്പെട്ടിരുന്നു. ഒരു പഞ്ചായത്തായ് പ്രദേശമായതിനാൽ ഗ്രാമത്തിലെ വിവിധ പ്രതിനിധികളാണ് പ്രാദേശിക ഭരണം നടത്തുന്നത്.
മതകേന്ദ്രങ്ങൾ
തിരുത്തുകഗ്രാമത്തിലെ പേരുകേട്ട് ഒരു ക്ഷേത്രമാണ് മാങ്ങോട്ടുകാവ് ക്ഷേത്രം. ഉഗ്രഭാവത്തിലുള്ള ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ ഹൈന്ദു ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഗ്രാമ പ്രവർത്തനങ്ങൾ നടക്കുന്നത്. അത്തിപ്പൊറ്റ മാങ്ങോട്ട് ഭഗവതിക്ഷേത്രത്തിൽ നടക്കുന്ന വേലയും പ്രസിദ്ധമാണ്.ലോകമെമ്പാടുമുള്ള ഭക്തജനങ്ങളുടെ ഒഴുക്ക് കാരണം ക്ഷേത്രത്തിലും ഗ്രാമത്തിലും തുടർച്ചയായ അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്.
ഗതാഗതം
തിരുത്തുകതമിഴ്നാട്ടിലെ കോയമ്പത്തൂർ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള രണ്ട് വിമാനത്താവളങ്ങൾ. പരമ്പരാഗത മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന വൈവിധ്യമാർന്ന സമ്പന്നമായ ഒരു സാംസ്കാരിക ഗ്രാമമാണ് അത്തിപ്പൊറ്റ.
അവലംബം
തിരുത്തുക- ↑ hindi. "Athipotta Pin Code - 678544, All Post Office Areas PIN Codes, Search palakkad Post Office Address". www.abplive.com (in ഹിന്ദി). Retrieved 2024-10-21.