അത്തിക്കോട്
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് അത്തിക്കോട്. പാലക്കാട് (20 കി.മീ), പൊള്ളാച്ചി (25 കി.മീ), കോയമ്പത്തൂർ (35 കി.മീ), ചിറ്റൂർ (16 കി.മീ) പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. ഈ ഗ്രാമത്തിന്റെ പകുതി കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലും ബാക്കി പകുതി ഭാഗം നല്ലേപ്പിള്ളി ഗ്രാപഞ്ചായത്തിലുമാണ്.
അത്തിക്കോട് | |
---|---|
ഗ്രാമം | |
Coordinates: 10°44′0″N 76°51′0″E / 10.73333°N 76.85000°E | |
Country | India |
State | Kerala |
District | Palakkad |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 678554 |
വാഹന റെജിസ്ട്രേഷൻ | KL-9 |
Lok Sabha constituency | പാലക്കാട് |
Vidhan Sabha constituency | ചിറ്റൂർ |
ജില്ലാ ആസ്ഥാനമായ പാലക്കാടിന് 22 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് ചിറ്റൂരിലേയ്ക്ക് ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്. പൊൽപ്പുള്ളി (10 കി.മീ.), ചിറ്റൂർ (10 കി.മീ.) വടകരപതി (6 കി.മീ.), എലപ്പുള്ളി (7 കി.മീ.), പെരുമാട്ടി (11 കി.മീ.) എന്നിവയാണ് അത്തിക്കോട് ഗ്രാമത്തിന് അടുത്തുള്ള ഗ്രാമങ്ങൾ.