അതിർത്തി തർക്കം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Territorial dispute » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ താൾ പൂർണ്ണമായോ ഭാഗികമായോ Russian വിക്കിപീഡിയയിലെ « Территориальный спор » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
രണ്ടോ, അതിലധികമോ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള ഭൂമി കൈവശം വയ്ക്കുന്നതിനോ, നിയന്ത്രിക്കുന്നതിനോ ഉള്ള അഭിപ്രായവ്യത്യാസമാണ് അതിർത്തി തർക്കം അഥവാ പ്രദേശ തർക്കം.
കാരണങ്ങൾ
തിരുത്തുകപ്രകൃതിവിഭവങ്ങളായ നദികൾ, ഫലഭൂയിഷ്ഠമായ കൃഷിസ്ഥലം, ധാതു അല്ലെങ്കിൽ പെട്രോളിയം വിഭവങ്ങൾ എന്നിവയെ ചൊല്ലിയാണ് തർക്കങ്ങൾ സാധീരണ ഉണ്ടാകാറ്. സംസ്കാരം, മതം, വംശീയ ദേശീയത എന്നിവയും തർക്കങ്ങൾക്ക് ചിലപ്പോൾ വഴിയൊരുക്കാറുണ്ട്.ഇതല്ലെങ്കിൽ, യഥാർത്ഥ അതിർത്തി നിശ്ചയിക്കുന്ന ഒരു കരാറിലെ അവ്യക്തതയിൽ നിന്നാണ് പ്രാദേശിക തർക്കങ്ങൾ ഉണ്ടാകുന്നത്.
അധിനിവേശത്തിലൂടെ ഒരു പ്രദേശത്തിന്മേൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കാൻ രാജ്യങ്ങൾ പലപ്പോഴും ശ്രമിക്കുന്നതിനാൽ, യുദ്ധങ്ങൾക്കും ഭീകരതയ്ക്കും ഒരു പ്രധാന കാരണം പ്രാദേശിക തർക്കങ്ങളാണ്.
അന്താരാഷ്ട്ര നിയമത്തിലെ അടിസ്ഥാനം
തിരുത്തുകഅന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനം- സംസ്ഥാനങ്ങൾക്കായി സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങളാണ്.[1]
രാജ്യങ്ങളുടെ മൗലികാവകാശം, പരമാധികാരം, അന്തർദേശീയ സമാധാനത്തിന് അവ പ്രധാനമായതിനാൽ അതിർത്തി തർക്കങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിൽ കാര്യമായ പ്രാധാന്യമുണ്ട്.
പ്രദേശിക തർക്കങ്ങളുമായി അന്താരാഷ്ട്ര നിയമത്തിന് കാര്യമായ ബന്ധമുണ്ട്, കാരണം പ്രാദേശിക തർക്കങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തെ നേരിടുന്നു.
മോണ്ടെവീഡിയോ കൺവെൻഷന്റെ ആർട്ടിക്കിൾ 1 പ്രഖ്യാപിക്കുന്നത് "അന്താരാഷ്ട്ര നിയമത്തിലെ ഒരു വ്യക്തിക്ക് (വ്യക്തി എന്നാൽ രാജ്യം) ഇനിപ്പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: (1) സ്ഥിരമായ ഒരു ജനസംഖ്യ; (2) നിർവചിക്കപ്പെട്ട പ്രദേശം; (3) സർക്കാർ; (4) മറ്റുള്ള രാജ്യങ്ങളുമായി ബന്ധങ്ങൾ ഉണ്ടാക്കാനുള്ള ശേഷി.[2]
പ്രദേശിക തർക്കങ്ങളെ പരിഹരിക്കൽ
തിരുത്തുകഅന്താരാഷ്ട്ര തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം
തിരുത്തുകആധുനിക അന്താരാഷ്ട്ര നിയമത്തിൽ, യുഎൻ ചാർട്ടറിൽ പ്രതിപാദിച്ചിരിക്കുന്ന, അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തത്വം, പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിന് അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു.
യുഎൻ ചാർട്ടറിന്റെ, ആർട്ടിക്കിൾ 2 ന്റെ 3-ാം ഖണ്ഡിക അനുസരിച്ച്, "ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗങ്ങളും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നീതിയും നഷ്ടപ്പെടുത്താതിരിക്കാൻ സമാധാനപരമായ മാർഗങ്ങളിലൂടെ അവരുടെ അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കണം".[3](U.N. Charter art. 2, para. 3)
കരാറിലൂടെ പ്രാദേശിക തർക്കങ്ങൾ പരിഹരിക്കൽ
തിരുത്തുകകരാറടിസ്ഥാനത്തിലുള്ള നടപടിക്രമത്തിന്റെ അടിസ്ഥാനം കക്ഷികളുടെ ചർച്ചകളാണ്, ഈ രീതി ഉപയോഗിക്കുമ്പോൾ തർക്ക പരിഹാരത്തിന്റെ ഫലം കക്ഷികൾ തമ്മിലുള്ള ഉടമ്പടി അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
1996 ൽ പെറുവും ഇക്വഡോറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ ഒരു പട്ടിക അംഗീകരിച്ചത്, അരനൂറ്റാണ്ടിലേറെ ചരിത്രമുള്ള ഇരുവരും തമ്മിലുള്ള പ്രദേശിക തർക്കം 1998 ൽ കക്ഷികളുടെ കരാർ പ്രകാരം പരിഹരിക്കപ്പെട്ടു.[4]
പ്രദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നിയപരമായ ഫോം
തിരുത്തുകഅന്താരാഷ്ട്ര പ്രദേശിക തർക്കങ്ങളുടെ നിയമ പരിഹാരം ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ നീതിന്യായ കോടതി നടപ്പാക്കുന്നു.
അവലംബം
തിരുത്തുക- ↑ "International Legal Personality". Icelandic Human Rights Centre (in ഇംഗ്ലീഷ്). Icelandic Human Rights Centre. Retrieved 2021-07-15.
- ↑ Phone, Visiting address Domus Juridica7 floorKristian Augusts gate 17 0164 OSLO Norway Mail address P. O. box 6706 St Olavs plass 0130 OSLO Norway. "Montevideo Convention on the Rights and Duties of States - The Faculty of Law" (in ഇംഗ്ലീഷ്). University of Oslo. Retrieved 2021-07-15.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Charter of the United Nations" (in ഇംഗ്ലീഷ്). United Nations. October 24, 1945. Retrieved (2021-07-15).
{{cite web}}
: Check date values in:|access-date=
(help) - ↑ Simmons, Beth A. (1999). Territorial Disputes and Their Resolution: The Case of Ecuador and Peru (in ഇംഗ്ലീഷ്). U.S. Institute of Peace.