അണ്ണാമല റെഡ്യാർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തമിഴ്നാട്ടിലെ ഒരു ഗാനരചയിതാവായിരുന്നു അണ്ണാമല റെഡ്യാർ (1860 - 91). തിരുനെൽവേലി ജില്ലയിൽ ചെന്നിക്കുളത്തുള്ള ചെന്നാവു റെഡ്ഡിയുടെയും ഓവുഅമ്മാളുടെയും പുത്രനായി ജനിച്ചു. രാമസ്വാമിപുലവർക്ക് ശിഷ്യപ്പെട്ടു. ചെറുപ്പത്തിൽ തന്നെ നല്ല കവിതാവാസന പ്രദർശിപ്പിച്ചിരുന്നു.
ഇദ്ദേഹം ഏതാനും കാവടിച്ചിന്തുകളുണ്ടാക്കിയിട്ടുണ്ട്. ചിന്ത് എന്നാൽ പാട്ട് എന്നർഥം. നാടൻ പാട്ടുകളിൽ നിന്നും റെഡ്യാർ രൂപം കൊടുത്ത ഒരു ഗാനരൂപമാണ് കാവടിച്ചിന്ത്. സുബ്രഹ്മണ്യ ഭക്തൻമാർ കാവടിയെടുത്തുപോകുമ്പോൾ ഇത് പാടിവരുന്നു. ആദ്യമായി റെഡ്യാർ ചിന്ത് രചിച്ചതു ഊത്തുമല സെമിന്ദാർ കഴുകുമല സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് കാവടിയെടുത്തുപോയ അവസരത്തിൽ പാടുന്നതിനുവേണ്ടിയാണെന്നു കരുതപ്പെടുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അണ്ണാമല റെഡ്യാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |