അണ്ഡാശയത്തിലെ ഗർഭം എന്നത് ഗർഭാശത്തിനു വെളിയിൽ അണ്ഡാശയത്തിൽ വച്ച് ബീജസങ്കലനം നടക്കുന്ന അവസ്ഥയാണ്. ഇംഗ്ലീഷ്: Ovarian pregnancy. സാധാരണയായി അണ്ഡാശയത്തിൽ വച്ച് അണ്ഡം ബീജവുമായി സങ്കലനം നടക്കുകയില്ല. പക്ഷെ ഈ അവസ്ഥയിൽ ബീജം അണ്ഡാശയത്തിൽ എത്തുകയും അവിടെ സങ്കലനത്തിനുശേഷം ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു.[1][2][3] ഇങ്ങനെ ഉണ്ടാകുന്ന ഗർഭം 4 ആഴ്ചകൾക്കപ്പുറം നിലനിൽകാറില്ല.[3] ഇത് സമയത്ത് കണ്ടെത്തി ഒഴിവാക്കിയില്ലെങ്കിൽ ജീവനു തന്നെ അപകടകരമായിത്തീരാനുള്ള സാധ്യതകൾ കൂടുതലാണ്

Ovarian pregnancy
സ്പെഷ്യാലിറ്റിObstetrics

കാരണങ്ങൾ

തിരുത്തുക

അണ്ഡാശയത്തിൽ ഉണ്ടാവുന്ന ഗർഭത്തിന്റെ കൃത്യമായ കാരണങ്ങൾ അറിവില്ല. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, പെൽവിക് ശസ്ത്രക്രിയകൾ എന്നിവ ഇത്തരം ഗർഭാവസ്ഥക്ക് കാരണമാകാറുണ്ട്. [4] കോപ്പർ ടി പോലുള്ള ഐ.യു,ഡീ, ഉപകരണങ്ങൾക്ക് ഇതുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട് എങ്കിലും കാരണഹേതുവായി ചൂണ്ടിക്കാണിക്കാൻ സാധ്യമല്ല.,[5][4] ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഐ,വി.എഫ്. പോലുള്ള വന്ധ്യതാ ചികിത്സകളിൽ ഏർപ്പെടുന്ന രോഗികൾക്ക് കൂടുതൽ രോഗസാധ്യത ഉണ്ട് എന്നാണ്>.[6]

അണ്ഡാശയത്തിലെ ഗർഭം ഉണ്ടാകുന്നത് അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറന്തള്ളാതിരിക്കുകയും എന്നാൽ ബീജം അവിടെ വരെ സഞ്ചരിച്ച് സങ്കലനത്തിൽ ഏർപ്പെടുകയും ചെയ്യുമ്പോഴാണെന്ന് പറയാം.[7] എന്നാൽ ചില ശാസ്ത്രജ്ഞർ കരുതുന്നത് ഇത്തരുണത്തിൽ ഉണ്ടാകുന്ന ഭ്രൂണം വേർപെട്ട് ഗർഭാശയത്തിൽ പതിക്കുമെന്നാണ്. [7] മിക്കവാറും സന്ദർഭങ്ങളിൽ നാലു മാസത്തിനപ്പുറം വികാസം ഭ്രൂണത്തിനുണ്ടാകാറില്ലെങ്കിലും അപൂർവ്വമായി ഗർഭാശയത്തിനു പുറത്ത് വയറ്റിൽ ഗർഭം രൂപപ്പെടുകയും അത്യപൂർവ്വമായി പ്രസവവും നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. [7]

റഫറൻസുകൾ

തിരുത്തുക
  1. Lin, E. P.; Bhatt, S; Dogra, V. S. (2008). "Diagnostic clues to ectopic pregnancy". Radiographics. 28 (6): 1661–71. doi:10.1148/rg.286085506. PMID 18936028.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; speert എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; helde എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 Ercal, T.; Cinar, O.; Mumcu, A.; Lacin, S.; Ozer, E. (1997). "Ovarian pregnancy: Relationship to an intrauterine device". Australian and New Zealand Journal of Obstetrics and Gynaecology. 37 (3): 362–364. doi:10.1111/j.1479-828x.1997.tb02434.x. PMID 9325530. S2CID 34369714.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; raziel എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Priya, S.; Kamala, S.; Gunjan, S. (2009). "Two interesting cases of ovarian pregnancy after in vitro fertilization-embryo transfer and its successful laparoscopic management". Fertil. Steril. 92 (1): 394.e17–9. doi:10.1016/j.fertnstert.2009.03.043. PMID 19403128.
  7. 7.0 7.1 7.2 Helde, M. D.; Campbell, J. S.; Himaya, A.; Nuyens, J. J.; Cowley, F. C.; Hurteau, G. D. (1972). "Detection of unsuspected ovarian pregnancy by wedge resection". The Canadian Medical Association Journal. 106 (3): 237–242. PMC 1940374. PMID 5057958.
"https://ml.wikipedia.org/w/index.php?title=അണ്ഡാശയത്തിലെ_ഗർഭം&oldid=3834163" എന്ന താളിൽനിന്ന് ശേഖരിച്ചത്