അഡ പാറ്റേഴ്സൺ
അഡ ഗെർട്രൂഡ് പാറ്റേഴ്സൺ (ജീവിതകാലം: 6 ജൂൺ 1880 - 26 ഓഗസ്റ്റ് 1937) ഒരു ന്യൂസിലാൻഡ് സ്കൂൾ മെഡിക്കൽ ഡോക്ടറും ചൈൽഡ് ഹെൽത്ത് അഡ്മിനിസ്ട്രേറ്ററും കമ്മ്യൂണിറ്റി പ്രവർത്തകയുമായിരുന്നു.
അഡ പാറ്റേഴ്സൺ | |
---|---|
ജനനം | അഡാ ഗെർട്രൂഡ് പാറ്റേഴ്സൺ 6 ജൂൺ 1880 ഡുനെഡിൻ, ന്യൂസിലാൻഡ് |
മരണം | 26 ഓഗസ്റ്റ് 1937 വെല്ലിംഗ്ടൺ, ന്യൂസിലാൻഡ് | (പ്രായം 57)
തൊഴിൽ | Health administrator |
സജീവ കാലം | 1908–1936 |
Medical career | |
Profession | ഡോക്ടർ |
Field | പീഡിയാട്രിക്സ് |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുക1880-ൽ ന്യൂസിലൻഡിലെ ഡുനെഡിനിലാണ് പാറ്റേഴ്‌സൺ ജനിച്ചത്.[1] 1906-ൽ ഒട്ടാഗോ സർവ്വകലാശാലയിൽനിന്ന് ബിരുദം നേടിയ അവർ പിന്നീട് കൂടുതൽ പരിശീലനത്തിനായി ഡബ്ലിൻ സർവ്വകലാശാലയിലേയ്ക്ക് പോയി.[2]
കരിയർ
തിരുത്തുകന്യൂസിലൻഡിലേക്ക് മടങ്ങിയ അവൾ, പിക്‌ടണിൽ വൈദ്യപരിശീലനം ആരംഭിച്ചു. 1912-ൽ സ്‌കൂളുകളുടെ മെഡിക്കൽ ഇൻസ്‌പെക്ടറായി നിയമിതയായ പാറ്റേഴ്‌സൺ ആദ്യം ഡുനെഡിനിലും പിന്നീട് 1916 മുതൽ വെല്ലിംഗ്ടണിലും ആസ്ഥാനമാക്കി ജോലി ചെയ്തു.[3] സ്‌കൂൾ മെഡിക്കൽ സർവീസിലെ നാല് വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു അവർ. ഓക്ക്‌ലൻഡിലെ ഡോ. മാർഗരറ്റ് മക്കഹോൺ, ക്രൈസ്റ്റ്ചർച്ചിലെ ഡോ. എലീനർ മക്ലാഗ്ലൻ, ഡുനെഡിനിലെ ഡോ എമിലി ഇർവിൻ എന്നിവരായിരുന്നു മറ്റുള്ളവർ.[4] 1923-ൽ പാറ്റേഴ്സണ് ആരോഗ്യ വകുപ്പിന്റെ സ്കൂൾ ശുചിത്വ വിഭാഗത്തിന്റെ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.[5]
1935-ൽ ജനീവയിൽ നടന്ന ലീഗ് ഓഫ് നേഷൻസുമായി ബന്ധപ്പെട്ട ഒരു കോൺഫറൻസിൽ പാറ്റേഴ്സൺ ന്യൂസിലാൻഡിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.[6][7]
കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ
തിരുത്തുകവെല്ലിംഗ്ടൺ ഡിസ്ട്രിക്റ്റ് ചിൽഡ്രൻസ് ഹെൽത്ത് ക്യാമ്പ് അസോസിയേഷന്റെ ആദ്യ ചെയർപേഴ്‌സണായിരുന്നു പാറ്റേഴ്‌സൺ, കൂടാതെ ഓതകി ചിൽഡ്രൻസ് ഹെൽത്ത് ക്യാമ്പിന്റെ നടത്തിപ്പിൽ സ്വാധീനവും ചെലുത്തിയിരുന്നു.[8]
മരണം
തിരുത്തുകപാറ്റേഴ്സൺ 1937 ഓഗസ്റ്റ് 26-ന് വെല്ലിംഗ്ടണിൽ വച്ച് അന്തരിച്ചു.[9][10][11]
അവലംബം
തിരുത്തുക- ↑ Tennant, Margaret. "Ada Gertrude Paterson". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 13 October 2016.
- ↑ "Dr. Ada Paterson". Evening Post. 27 August 1937. Retrieved 14 July 2019.
- ↑ "Dr Ada Paterson". New Zealand Medical Journal. 36: 333–334. October 1937.
- ↑ Tolerton, Jane (2017). Make her praises heard afar : New Zealand women overseas in World War One. Wellington, New Zealand: Booklovers Books. p. 150. ISBN 978-0-473-39965-8. OCLC 1011529111.
- ↑ "Dr. Ada Paterson". Evening Post. 27 August 1937. Retrieved 14 July 2019.
- ↑ "Dr. Ada Paterson". Evening Post. 27 August 1937. Retrieved 14 July 2019.
- ↑ "Dr Ada Paterson". New Zealand Medical Journal. 36: 333–334. October 1937.
- ↑ "Dr. Ada Paterson". Evening Post. 15 September 1937. Retrieved 14 July 2019.
- ↑ Tennant, Margaret. "Ada Gertrude Paterson". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 13 October 2016.
- ↑ "Dr. Ada Paterson". Evening Post. 27 August 1937. Retrieved 15 July 2019.
- ↑ "Probate records 1937 P61606/37-P61667/37". FamilySearch.org. 29 October 1937. Retrieved 15 July 2019.