അഡോൾഫ് ഹിറ്റ്ലറുടെ പെയിൻറിംഗുകൾ
1933 മുതൽ 1945 വരെയുള്ള കാലത്ത് ജർമ്മനിയുടെ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലർ ഒരു ചിത്രകാരനുംകൂടിയായിരുന്നു.[1] വിയന്നയിലുണ്ടായിരുന്ന കാലത്ത് (1908-1913) ഉപജീവനത്തിനായി അദ്ദേഹം നൂറുകണക്കിന് ചിത്രങ്ങൾ രചിക്കുകയും പെയിന്റിംഗുകളും പോസ്റ്റ്കാർഡുകളും വിൽക്കുകയും ചെയ്തിരുന്നു. തൊഴിൽപരമായി കാര്യമായ വിജയം നേടിയില്ലെങ്കിലും, ജീവിതത്തിലുടനീളം അദ്ദേഹം ചിത്രകലയോടുള്ള അഭിനിവേശം തുടർന്നിരുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം വീണ്ടെടുക്കപ്പെട്ട അദ്ദേഹത്തിന്റെ നിരവധി പെയിന്റിംഗുകൾ പതിനായിരക്കണക്കിന് ഡോളറിന് ലേലത്തിൽ വിൽക്കപ്പെട്ടു. യു.എസ്. ആർമി പിടിച്ചെടുത്ത മറ്റുള്ള പെയിൻറിംഗുകൾ ഇപ്പോഴും സർക്കാർ കൈവശം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രകലാ പ്രവർത്തനത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം സമ്മിശ്രമാണ്. തണുത്തതും നിർവ്വികാരവുമായവയെന്ന് അവ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വാസ്തുശില്പി എന്ന നിലയിൽ ഹിറ്റ്‌ലറിന് മികച്ച കഴിവുകളുണ്ടായിരുന്നുവെന്ന് പലരും വാദിക്കുന്നു. മരങ്ങൾ അല്ലെങ്കിൽ ആളുകൾ തുടങ്ങിയ മറ്റ് വിശദാംശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം തന്റെ പെയിന്റിംഗുകളിൽ വാസ്തുവിദ്യയെ എങ്ങനെ സന്നിവേശിപ്പിച്ചുവെന്ന് ഇത് തെളിയിക്കുന്നു.
അവലംബം
തിരുത്തുക- ↑ Enzo Colotti; Riccardo Mariani (30 June 2005). The watercolors of Hitler: recovered art works : homage to Rodolfo Siviero; with texts. Fratelli Alinari spa. p. 5. ISBN 978-88-7292-054-1. Retrieved 4 March 2012.