അഡോൾഫ് എഡ്വേർഡ് മേയർ (ജീവിതകാലം: 9 ഓഗസ്റ്റ് 1843 - 25 ഡിസംബർ 1942) ഒരു ജർമ്മൻ കാർഷിക രസതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പുകയിലയെ ബാധിക്കുന്ന മൊസൈക് രോഗത്തെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ പുകയില മൊസൈക് വൈറസും പൊതുവെ വൈറസുകളും കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

അഡോൾഫ് എഡ്വേർഡ് മേയർ
അഡോൾഫ് മേയർ 1875ൽ
ജനനം(1843-08-09)9 ഓഗസ്റ്റ് 1843
ഓൾഡൻബർഗ്, ജർമ്മനി
മരണം25 ഡിസംബർ 1942(1942-12-25) (പ്രായം 99)
ഹെയ്ഡെൽബർഗ്, ജർമ്മനി
ദേശീയതGerman
കലാലയംKarlsruhe Institute of Technology
Heidelberg University
അറിയപ്പെടുന്നത്ടുബാക്കോ മൊസൈക് വൈറസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസസ്യശാസ്ത്രം, വൈറോളജി
സ്ഥാപനങ്ങൾUniversity of Halle-Wittenberg
ഹയ്ഡൽബർഗ് സർവ്വകലാശാല
Wageningen University and Research Centre
സ്വാധീനങ്ങൾJulius Kühn
സ്വാധീനിച്ചത്Dmitri Ivanovsky, Martinus Beijerinck

ഓൾഡൻബർഗിലെ ഒരു ഹൈസ്‌കൂൾ അധ്യാപകന്റെ കുടുംബത്തിലാണ് 1843 ൽ മേയർ ജനിച്ചത്. പ്രശസ്ത ജർമ്മൻ രസതന്ത്രജ്ഞൻ ലിയോപോൾഡ് ഗ്മെലിന്റെ മകളായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. 1860 മുതൽ 1862 വരെ കാൾസ്‌റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഗണിതവും രസതന്ത്രവും പഠിച്ചു.

1879-ൽ നെതർലാൻഡിലെ വാഗെനിൻ‌ഗെനിലെ അഗ്രികൾച്ചറൽ എക്സ്പിരിമെൻറ് സ്റ്റേഷന്റെ ഡയറക്ടർ സ്ഥാനം മേയർ വഹിക്കവേ, പുകയിലച്ചെടിയെ ബാധിക്കുന്ന ഒരു പ്രത്യേക തരം രോഗത്തെക്കുറിച്ച് പഠനം നടത്താൻ ഡച്ച് കർഷകർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1886-ൽ ഈ രോഗത്തെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ച മേയർ, അതിന് ടുബോക്കോ മൊസൈക് രോഗം എന്ന് പേരിട്ട്, രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി തന്റെ പ്രബന്ധത്തിൽ വിവരിച്ചു.[1] രോഗം ബാധിച്ച പുകയില സസ്യങ്ങളിൽ നിന്നുള്ള സ്രവത്തിലൂടെ ആരോഗ്യകരമായ വളരുന്ന സസ്യങ്ങളിലേയ്ക്ക് രോഗം ബാധിക്കുന്നതായി അദ്ദേഹം തെളിയിച്ചു. അക്കാലത്ത്, വളരെ ചെറിയ ബാക്ടീരിയയോ വിഷവസ്തുക്കളോ പടർത്തിയിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഈ രോഗത്തിന്റെ യഥാർത്ഥ കാരണം ടുബാക്കോ മൊസൈക് വൈറസ് (ടിഎംവി) ആണെന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് തെളിഞ്ഞത്.

  1. Mayer, Adolf (1886). "Über die Mosaikkrankheit des Tabaks". Die Landwirtschaftliche Versuchs-stationen (in ജർമ്മൻ). 32: 451––467. Translated into English in Johnson, J., Ed. (1942) Phytopathological classics (St. Paul, Minnesota: American Phytopathological Society) No. 7, pp. 11–-24.
"https://ml.wikipedia.org/w/index.php?title=അഡോൾഫ്_മേയർ&oldid=3565944" എന്ന താളിൽനിന്ന് ശേഖരിച്ചത്