അഡെറോങ്കെ കാലെ
നൈജീരിയൻ ആർമിയിലെ ആദ്യത്തെ വനിതാ മേജർ ജനറലായ നൈജീരിയൻ ആർമി സൈക്യാട്രിസ്റ്റാണ് അഡെറോങ്കെ കാലെ. നൈജീരിയൻ ആർമി മെഡിക്കൽ കോർപ്സിന്റെ കമാൻഡറായി അവർ ഉയർന്നു.
അഡെറോങ്കെ കാലെ | |
---|---|
ജനനം | ഫെബ്രുവരി 13, 1959 |
ദേശീയത | നൈജീരിയ |
പൗരത്വം | നൈജീരിയൻ |
വിദ്യാഭ്യാസം | ഇബാദാൻ സർവകലാശാല, ലണ്ടൻ യൂണിവേഴ്സിറ്റി |
തൊഴിൽ | നൈജീരിയൻ ആർമി സൈക്യാട്രിസ്റ്റ് |
അറിയപ്പെടുന്നത് | നൈജീരിയൻ ആർമിയിലെ ആദ്യത്തെ വനിതാ മേജർ ജനറൽ |
ജീവിതപങ്കാളി(കൾ) | ഒലാഡെലെ കാലെ |
കരിയർ
തിരുത്തുകഅഡെറോങ്കെ കാലെ പിന്നീട് ഇബാദാൻ സർവകലാശാലയായ യൂണിവേഴ്സിറ്റി കോളേജിൽ മെഡിക്കൽ ഡോക്ടറായി പരിശീലനം നേടി, തുടർന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ സൈക്യാട്രിയിൽ വിദഗ്ധയായി. സൈക്യാട്രിയിൽ ചേരാൻ അവർക്ക് പ്രചോദനമായത് ആഫ്രിക്കയിലെ സൈക്യാട്രി പ്രൊഫസറായ തോമസ് അഡോയ് ലാംബോയാണ്.[1] ബ്രിട്ടനിൽ കുറച്ചുകാലം ജോലി ചെയ്ത അവർ 1971-ൽ നൈജീരിയയിലേക്ക് മടങ്ങി.[2]
ഒരു വർഷത്തിനുശേഷം 1972-ൽ അവർ നൈജീരിയൻ ആർമിയിൽ ചേർന്നു. അക്കാലത്ത് സ്ത്രീകൾക്ക് പ്രത്യേകിച്ച് ഉയർന്ന പ്രൊഫഷണൽ തലത്തിലുള്ളവർക്ക് ഇത് വളരെ അപൂർവമായ തീരുമാനമായിരുന്നു. [2] 1990 ഓടെ നൈജീരിയൻ ആർമി മെഡിക്കൽ കോർപ്സിന്റെ കേണലും ഡെപ്യൂട്ടി കമാൻഡറുമായിരുന്നു. പിന്നീട് ബ്രിഗേഡിയർ ജനറൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അങ്ങനെ പശ്ചിമാഫ്രിക്കയിലെ ആദ്യത്തെ വനിതാ ജനറലായി.[2] 1994 ൽ കാലെ മേജർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കുകയും ആ റാങ്ക് നേടിയ ആദ്യത്തെ നൈജീരിയൻ വനിതയായി.[3][4] പശ്ചിമാഫ്രിക്കയിലെ ആദ്യത്തെ വനിതാ മേജർ ജനറൽ കൂടിയായിരുന്നു അവർ.[5] സൈന്യത്തിന്റെ മുഖ്യ മനോരോഗവിദഗ്ദ്ധയെന്ന നിലയിലായിരുന്നു അവരുടെ പങ്ക്.[2] പിന്നീട് നൈജീരിയൻ മെഡിക്കൽ കോർപ്സിന്റെ ഡയറക്ടറായ കാലെ 1996 വരെ അതിന്റെ ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു.[3][5] നൈജീരിയൻ സൈന്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ നൈജീരിയൻ സൈനികരുടെയും ആരോഗ്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഒരു സ്ത്രീക്ക് എല്ലാ തലങ്ങളിലുമുള്ളത്.1997-ൽ അവർ വിരമിച്ചു.[6]
സ്വകാര്യ ജീവിതം
തിരുത്തുകകാലെയുടെ അച്ഛൻ ഒരു ഫാർമസിസ്റ്റും അമ്മ അധ്യാപികയുമായിരുന്നു. അവർക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുമെന്ന് അവർ ഉറപ്പുവരുത്തി. കാലെ ലാഗോസിലെയും സരിയയിലെയും പ്രൈമറി സ്കൂളിൽ ചേർന്നു. സെന്റ് ആൻസ് സ്കൂൾ, ഇബാദാൻ, അബൊകുട്ട ഗ്രാമർ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സെക്കൻഡറി വിദ്യാഭ്യാസം നേടി.[7][8][9]
1975-ൽ ഒരു മകനുണ്ടായി. നൈജീരിയയിലെ സ്റ്റാറ്റിസ്റ്റിഷ്യൻ ജനറലായ യെമി കാലെ മകനാണ്. [10] ഇബാദാനിലെ ബോഡിജ-ആഷി ബാപ്റ്റിസ്റ്റ് ചർച്ച് സ്ഥാപിക്കുന്നതിന് അവർ ഭൂമി നൽകി.[11]
അവലംബം
തിരുത്തുക- ↑ Amodeni, Adunni (2018-06-04). "Retro: Inspiring story of Nigeria's first female Army General Aderonke Kale, she retired in 1996". Legit.ng - Nigeria news. (in ഇംഗ്ലീഷ്). Retrieved 2019-07-29.
- ↑ 2.0 2.1 2.2 2.3 "DAWN COMMISSION || General Aderonke Kale (rtd) – Nigeria's First Lady Army General". dawncommission.org. Archived from the original on 2019-07-29. Retrieved 2019-07-29.
- ↑ 3.0 3.1 "Discover Nigeria: Meet Nigeria's First Woman General". Connect Nigeria. 28 January 2014. Archived from the original on 2017-12-01. Retrieved 29 November 2017.
- ↑ "Metro - Nigeria Army Promotes 27 to Major-general, Woman makes List". Nigerian Bulletin. 13 December 2013. Retrieved 29 November 2017.
- ↑ 5.0 5.1 Suleiman, Tajudeen (7 September 2013). "The World of Female Soldiers". Tell Nigeria. Archived from the original on 2017-12-01. Retrieved 29 November 2017.
- ↑ "Itunu Hotonu - Nigeria's First Female Rear-Admiral". Global Media News Alert. Retrieved 29 November 2017.
- ↑ Smith, Bonnie G. (2008). The Oxford Encyclopedia of Women in World History (in ഇംഗ്ലീഷ്). Oxford University Press. p. 342. ISBN 9780195148909.
- ↑ "Discover Nigeria: Meet Nigeria's First Woman General". Connect Nigeria. 28 January 2014. Archived from the original on 2017-12-01. Retrieved 29 November 2017.
- ↑ "Celebration Of Achievement Is Not Tribalism". Nigerian Voice (in ഇംഗ്ലീഷ്). 14 August 2015. Retrieved 29 November 2017.
- ↑ "PROFILE: Kale, the statistician who broke a 24-year jinx to drag Nigeria closer to Vision 2020". The Cable. 21 October 2016. Retrieved 29 November 2017.
- ↑ "Our Church History". Bodija-Ashi Baptist Church. Archived from the original on 2019-03-19. Retrieved 29 November 2017.
- ↑ Smith, Bonnie G. (2008). The Oxford Encyclopedia of Women in World History (in ഇംഗ്ലീഷ്). Oxford University Press. p. 342. ISBN 9780195148909.
- ↑ "Discover Nigeria: Meet Nigeria's First Woman General". Connect Nigeria. 28 January 2014. Archived from the original on 2017-12-01. Retrieved 29 November 2017.
- ↑ "Celebration Of Achievement Is Not Tribalism". Nigerian Voice (in ഇംഗ്ലീഷ്). 14 August 2015. Retrieved 29 November 2017.