റഷ്യയിൽ വച്ച് നടക്കുന്ന 2018-ലെ ഫിഫ ഫുട്‌ബോൾ ലോകകപ്പിലെ മത്സരങ്ങൾക്കുപയോഗിക്കുന്നതിനായി പുറത്തിറക്കിയ ഔദ്യോഗിക പന്താണ് അഡിഡാസ് ടെൽസ്റ്റാർ 18. 1970 മുതൽ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പന്തുകൾ ഡിസൈൻ ചെയ്യുന്ന അഡിഡാസ് കമ്പനിയാണ് ടെൽസ്റ്റാർ 18-ന്റെ നിർമ്മാതാക്കൾ. ഫിഫയുടെ പാർട്ണർ കൂടിയാണ് അഡിഡാസ്. 1970-ലെ ലോകകപ്പിൽ ഉപയോഗിച്ച ടെൽസ്റ്റാർ എന്ന പന്തിന്റെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ടെൽസ്റ്റാർ 18 ഡിസൈൻ ചെയ്തിരിക്കുന്നത്. [1]

അഡിഡാസ് ടെൽസ്റ്റാർ 18
അഡിഡാസ് ടെൽസ്റ്റാർ 18
തരംപന്ത്
പുറത്തിറക്കിയ വർഷം2017 (2017)
കമ്പനിഅഡിഡാസ്
ലഭ്യതഅതെ

2017 നവംബർ 9-ാം തീയതി മോസ്കോയിൽ വച്ച് അർജന്റീനയുടെ ഫുട്ബോൾ കളിക്കാരനായ ലയണൽ മെസ്സിയാണ് ടെൽസ്റ്റാർ 18-നെ പരിചയപ്പെടുത്തിയത്.[2]

നാമകരണം

തിരുത്തുക

2017 നവംബർ 9-ന് മോസ്കോയിൽ നടന്ന മുൻ ലോകകപ്പ് ജേതാക്കളായ സിനദിൻ സിദാൻ, കക്ക, അലസാണ്ട്രോ ഡെൽ പിയറോ, സാബി അലോൻസോ, ലൂക്കാസ് പോഡോൽസ്കി എന്നിവർ പങ്കെടുത്ത പരിപാടിയിൽ വച്ച്[3] 2014-ലെ ബ്രസീൽ ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാവായ ലയണൽ മെസ്സിയാണ് പന്തിന്റെ പേര് പ്രഖ്യാപിച്ചത്. [4][5] 1970-ലെ ലോകകപ്പിൽ ഉപയോഗിച്ച പന്തിന്റെ പേരും ടെൽസ്റ്റാർ എന്നായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ വാർത്താവിനിമയ ഉപഗ്രഹമായ ടെൽസ്റ്റാറിന്റെ പേരാണ് 1970-ൽ പന്തിന് നൽകിയത്. [6] ടെലിവിഷൻ, സ്റ്റാർ എന്നീ പദങ്ങളുടെ സംയോജിത രൂപമാണ് ടെൽസ്റ്റാർ. [7]

 
The Adidas Telstar 18 being used in the 2017 FIFA Club World Cup semi-final between Al-Jazira and Real Madrid.

ഡിസൈനും നിർമ്മാണവും

തിരുത്തുക

ബ്ലാക്ക് ആന്റ് വൈറ്റ് പാറ്റേണിൽ ഡിസൈൻ ചെയ്ത ആദ്യത്തെ ഫുട്ബോൾ ആയിരുന്നു 1970-ലെ ലോകകപ്പിൽ ഉപയോഗിച്ച ടെൽസ്റ്റാർ. ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷനിലൂടെ മത്സരം കാണുന്നവർക്ക് പന്ത് വ്യക്തമായി കാണാനായാണ് ഈ പാറ്റേണിൽ പന്ത് ഡിസൈൻ ചെയ്തത്. [8] 1970-ലെ ടെൽസ്റ്റാറിന് 32 പാനലുകൾ ഉണ്ടായിരുന്നുവെങ്കിലും, ടെൽസ്റ്റാർ 18-ന് ആകെ ആറ് അടുത്തടുത്ത പാനലുകളാണുള്ളത്. ഇവ തുന്നലില്ലാതെ പരസ്പരം ഒട്ടിച്ചുചേർത്തിരിക്കുന്നു. [9]

ടെൽസ്റ്റാർ 18-ൽ ഒരു നിയർ - ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻ.എ‌ഫ്.സി) ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവ കളിക്കാരെക്കുറിച്ചോ, കിക്കുകളെക്കുറിച്ചോ, ഹെഡറുകളെക്കുറിച്ചോ വിവരങ്ങൾ നൽകുന്നവയല്ല. ഈ ചിപ്പ് മുൻപ്രാവശ്യത്തെ പന്തിലും അഡിഡാസ് ഉൾപ്പെടുത്തിയിരുന്നു. ടെൽസ്റ്റാർ 18-ന്റെ ഉപഭോക്താക്കൾക്ക് ഈ ചിപ്പ് ഉപയോഗിച്ചുകൊണ്ട് ഒരു സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കാൻ സാധിക്കും.[7][10]

പാകിസ്താനിലാണ് ടെൽസ്റ്റാർ 18 നിർമ്മിച്ചത്. [11]

പ്രതികരണങ്ങൾ

തിരുത്തുക

ശാസ്ത്രീയമായ രൂപകൽപ്പന ചെയ്ത പന്താണ് ടെൽസ്റ്റാർ 18 എന്നും "ഏറ്റവും മികച്ച കളിയുപകരണമാ"ണെന്നും അഡിഡാസ് പ്രസ്താവിച്ചിരുന്നെങ്കിലും,[12] അന്താരാഷ്ട്ര ഗോൾകീപ്പർമാരായ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ, പെപ്പെ റെയ്‌ന, ഡേവിഡ് ഡി ജിയ തുടങ്ങിയവർ പന്ത്, ദിശയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പന്ത് വഴുതാമെന്നും അഭിപ്രായപ്പെട്ടു. [13]

ഇതും കാണുക

തിരുത്തുക
  1. "2018 FIFA World Cup™ official match ball unveiled: an exciting re-imagining". FIFA.com. Fédération Internationale de Football Association (FIFA). November 9, 2017. Archived from the original on 2017-11-09. Retrieved December 16, 2017. Archived 2017-12-28 at the Wayback Machine.
  2. Wright, Chris (November 9, 2017). "Adidas unveil 2018 World Cup ball: The Telstar 18". ESPN. Retrieved December 16, 2017.
  3. Prenderville, Liam (November 9, 2017). "Messi links up with Real Madrid boss Zidane at all-star event". Mirror. Retrieved December 17, 2017.
  4. Bate, Adam (July 16, 2014). "World Cup Final: Was Lionel Messi Really a Disappointment in Brazil or Have We Just Become Numb to His Genius?". Sky Sports.
  5. "World Cup 2014: Lionel Messi Golden Ball Surprised Sepp Blatter". BBC Sport. July 14, 2014.
  6. Joseph, Andrew (November 9, 2017). "A look at Adidas' official Russia World Cup Telstar 18 ball". For The Win. Retrieved December 16, 2017.
  7. 7.0 7.1 "adidas reveals ball for '18 World Cup, The Telstar 18". Manila Standard. November 20, 2017. Archived from the original on 2017-12-22. Retrieved December 17, 2017.
  8. "Soccer-FIFA revives the 1970 World Cup ball". Reuters. November 9, 2017. Retrieved December 17, 2017.
  9. "Adidas Telstar 2018 World Cup Ball Released". Footy Headlines. November 9, 2017. Retrieved December 17, 2017.
  10. "Revealed: The Chip Inside The 2018 World Cup Ball is a Completely Unnecessary Gimmick". Footy Headlines. November 13, 2017. Retrieved December 17, 2017.
  11. https://www.thenews.com.pk/latest/326876-made-in-pakistan-telstar-18-to-represent-the-country-in-fifa-world-cup-2018
  12. Wright, Duncan (13 June 2018). "Boffins reckon they have secret to stopping Ronaldo's free-kicks". The Sun. Retrieved 17 June 2018.
  13. Teather, Jamie (June 16, 2018). "World Cup ball: Adidas Telstar 18 'a problem for goalkeepers'". Evening Standard. Retrieved June 17, 2018.

പുറം കണ്ണികൾ

തിരുത്തുക
മുൻഗാമി ലോകകപ്പിലെ ഔദ്യോഗിക പന്ത്
2018
പിൻഗാമി
Incumbent
"https://ml.wikipedia.org/w/index.php?title=അഡിഡാസ്_ടെൽസ്റ്റാർ_18&oldid=3793588" എന്ന താളിൽനിന്ന് ശേഖരിച്ചത്