അടുക്കം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കോട്ടയം ജില്ലയിൽ തലനാട് പഞ്ചായത്തിലെ 4, 5 വാർഡുകളായ മേലടുക്കം, അടുക്കം എന്നിവ ചേർന്ന ഗ്രാമമാണ് അടുക്കം. ഇവിടെ ഒരു കുടുംബക്ഷേമ ഓഫീസും പൊതുജനാരോഗ്യ കേന്ദ്രവും സർക്കാർ ഹൈസ്കൂളും ഉണ്ട്. 1881-ൽ സ്ഥാപിച്ച ഒരു സി.എം.എസ്. എൽ.പി. സ്കൂൾ ആണ് ഇവിടെ ആദ്യം സ്ഥാപിക്കപ്പെട്ടത്. സെന്റ് പോൾസ് സി.എസ്.ഐ. പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീദേവിക്ഷേത്രം എന്ന ഒരു ക്ഷേത്രം ഹൈസ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
അടുക്കം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°44′29″N 76°49′27″E / 9.74139°N 76.82417°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | ഈരാറ്റുപേട്ട |
ഇല്ലിക്കൽകല്ല് എന്ന വിനോദസഞ്ചാരകേന്ദ്രത്തിനു സമീപമുള്ള കവല എന്നനിലയിലും അടുക്കം അറിയപ്പെടുന്നു. മേലടുക്കം വാർഡിൽ ഡാലിയ ജോസഫ് ആണ് പഞ്ചായത്ത് മെമ്പർ. അടുക്കം വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ ഇന്ദിര ശിവരാജൻ ആണ് മെമ്പർ.[1]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകmeladukkam, kottayam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.