അടിയെതുക
തമിഴിലെ ദ്വിതീയാക്ഷരപ്രാസമാണ് അടിയെതുക. എതുക എന്നതിന് പൊരുത്തം എന്നർഥം. പദ്യത്തിലെ വരികൾതോറും ആദ്യക്ഷരങ്ങൾ മാത്രയളവിൽ ഒത്തിരിക്കുമ്പോൾ രണ്ടാമത്തെ അക്ഷരം തുല്യമായിരിക്കുന്ന തരത്തിൽ നിബന്ധിക്കുന്ന പ്രാസമാണിത്. ലീലാതിലകത്തിൽ പാട്ടിന് ഉദാഹരണമായി കൊടുത്തിട്ടുള്ള-
“ | തരതലന്താനളന്താ, പിളന്താ പൊന്നൻ തനക ചെന്താർ, വരുന്താമൽ ബാണൻ തന്നെ കരമരിന്താ പൊരുന്താനവൻമാരുടെ കരളെരിന്താ പുരാനേ മുരാരീകണാ |
” |
എന്ന രാമചരിതപദ്യത്തിൽ ഒന്നും മൂന്നും വരികളിലെ രേഫം ഈ പ്രാസത്തിന് ഉദാഹരണമാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടിയെതുക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |