ഭൂസ്വത്ത് അനുഭവിക്കുന്നതിന്, അടിമ എന്ന നിലയിൽ, കൈവശക്കാരൻ ഭൂവുടമയ്ക്കു കൊടുത്തിരുന്ന പാട്ടപ്പണമാണ് അടിമക്കാശ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിലെ ഊഴിയക്കാരിൽനിന്നും ലഭിച്ചിരുന്ന കരത്തിന് അടിമക്കാശ് എന്നും അടിമപ്പണം എന്നും പറഞ്ഞിരുന്നു. അമ്പലത്തിലേക്ക് അടിമയായി അർപ്പിച്ച ആളിനെ വീണ്ടെടുക്കുന്നതിനു കൊടുത്തിരുന്ന തുകയ്ക്കും ഈ പേർ പറഞ്ഞുവന്നിരുന്നു. അടിമകൾ കൊടുത്തിരുന്ന വരിപ്പണം എന്ന അർഥത്തിലും ഈ പദത്തിനു പ്രയോഗമുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടിമക്കാശ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടിമക്കാശ്&oldid=1701632" എന്ന താളിൽനിന്ന് ശേഖരിച്ചത്