ജ്യോതിശാസ്ത്രജ്ഞയും ജ്യോതിർഭൗതികശാസ്ത്രജ്ഞയും ആയ ഒരു ഡെന്മാർക്കുകാരിയാണ് അഞ്ജാ കെറ്റി ആന്റേഴ്സൻ (Anja Cetti Andersen) 1965 സെപ്റ്റംബർ 25ന് ആണ് ഇവർ ജനിച്ചത്.

അഞ്ജാ കെറ്റി ആന്റേഴ്‌സൻ
ജനനം (1965-09-25) സെപ്റ്റംബർ 25, 1965  (59 വയസ്സ്)
ദേശീയതDanish
കലാലയംUniversity of Copenhagen
അറിയപ്പെടുന്നത്cosmic dust, planet formation, publishing
പുരസ്കാരങ്ങൾDescartes Prize
Mathilde Prize
Allan Mackintosh Award
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstrophysics, Astronomy, Teaching
സ്ഥാപനങ്ങൾUniversity of Copenhagen
Niels Bohr Institute

ജീവിതരേഖ

തിരുത്തുക

കോപ്പൻഹേഗൻ സർവ്വകലാശാലയിൽ നിന്ന് B.Sc(1991), M.Sc(1995), PhD(1999) എന്നീ ബിരുദങ്ങൾ നേടി. "Cosmic Dust and Late-Type Stars" എന്നതായിരുന്നു അവരുടെ ഗവേഷണവിഷയം.[1] ഏഴാം തരത്തിൽ പഠിക്കുമ്പോഴായിരുന്നു യൂഫേ ഗ്രീ ജോർജെൻസൻ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ സ്ക്കൂൾ‌ സന്ദർശിച്ചത്. ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെയാണ് ആന്റേഴ്സൺ ജ്യോതിശാസ്ത്രത്തിൽ തൽപരയാകുന്നത്.[2] ജൂലി, സിസിലി, ജേക്കബ് എന്നീ മൂന്നു മക്കളുണ്ട്.

ഔദ്യോഗിക ജീവിതം

തിരുത്തുക

ബഹിരാകാശ ധൂളികളെ കുറിച്ചുള്ള പഠനത്തിലാണ് അഞ്ജാ കെറ്റി ആന്റേഴ്സൺ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. നക്ഷത്രരൂപീകരണത്തിൽ ഇവക്കുള്ള പങ്കിനെ കുറിച്ച് ഗവേഷണം നടത്തുന്നു.[3] ഇപ്പോൾ ഇവർ നീൽസ് ബോർ ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപികയും കോപ്പൻഹേഗനിലെ ഡാർക്ക് കോസ്മോളജി സെന്ററിലെ ഗവേഷകയുമാണ്. പ്രഭാഷക, എഴുത്തുകാരി എന്ന നിലകളിലും ഇവർ ശ്രദ്ധേയയാണ്.

  1. "Anja C. Andersen employment". Archived from the original on 2016-03-03. Retrieved 2013-02-03.
  2. "Uffe Grĺe Jřrgensen". Astro.ku.dk. Retrieved 2013-02-03.
  3. "Anja C. Andersen receives researchers' own award – Niels Bohr Institute - University of Copenhagen". Nbi.ku.dk. 2008-11-10. Retrieved 2013-02-03.