അജിത് അഗാർക്കർ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

അജിത് ബാലചന്ദ്ര അഗാർക്കർ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1977 ഡിസംബർ 4ന് മുംബൈയിൽ ജനിച്ചു. 1998ൽ അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ അരങ്ങേറ്റം നടത്തിയെങ്കിലും ടീമിൽ സ്ഥിരമായ ഒരു സ്ഥാനം നേടാൻ കഴിഞ്ഞിട്ടില്ല. ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറാണ്. സാധാരണയായി ബൗളിങിൽ ഇന്നിംഗ്സ് തുറക്കുന്ന അഗാർക്കർ വിക്കറ്റ് കീപ്പറിന് തൊട്ട് താഴെയായി എട്ടാമനായാണ് ബാറ്റിങ്ങിനിറങ്ങുക.

Ajit Agarkar
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Ajit Bhalchandra Agarkar
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm fast-medium
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്7 October 1998 v Zimbabwe
അവസാന ടെസ്റ്റ്13 January 2006 v Pakistan
ആദ്യ ഏകദിനം1 April 1998 v Australia
അവസാന ഏകദിനം5 September 2007 v England
ആദ്യ ടി201 December 2006 v South Africa
അവസാന ടി2016 September 2007 v New Zealand
പ്രാദേശിക തലത്തിൽ
വർഷംടീം
1996–presentMumbai
2008–2010Kolkata Knight Riders
2011-presentDelhi Daredevils
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 26 191 103 267
നേടിയ റൺസ് 571 1269 3117 2252
ബാറ്റിംഗ് ശരാശരി 16.79 14.58 28.08 17.73
100-കൾ/50-കൾ 1/0 0/3 3/15 0/8
ഉയർന്ന സ്കോർ 109* 95 109* 95
എറിഞ്ഞ പന്തുകൾ 4857 9484 17232 13146
വിക്കറ്റുകൾ 58 288 282 412
ബൗളിംഗ് ശരാശരി 47.32 27.85 31.03 26.44
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 2 12 3
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 6/41 6/42 6/41 6/18
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 6/– 52/– 36/– 69/–
ഉറവിടം: Cricinfo, 28 June 2012

1998 ഏപ്രിൽ 1ന് കൊച്ചിയിലാണ് അഗാർക്കർ ഏകദിനത്തിലെ അരങ്ങേറ്റം നടത്തിയത്. പന്ത്‌കൊണ്ടും ബാറ്റ്കൊണ്ടും പല മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നതിൽ അഗാർക്കർ പലപ്പോഴും പരാജയപ്പെട്ടു.

ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 50 വിക്കറ്റുകൾ വീഴ്ത്തിയതിന്റെ റെക്കോർഡ് അഗാർക്കറിനാണ്.



"https://ml.wikipedia.org/w/index.php?title=അജിത്_അഗാർക്കർ&oldid=4098564" എന്ന താളിൽനിന്ന് ശേഖരിച്ചത്