അജയ്യമായ ആത്മചൈതന്യം
ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായിരുന്ന ഡോ. അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഇൻഡൊമിറ്റബിൾ സ്പിരിറ്റ് എന്ന ഗ്രന്ഥത്തിൻറെ മലയാള പരിഭാഷയാണ് അജയ്യമായ ആത്മചൈതന്യം. എം.പി.സദാശിവൻ ആണ് പരിഭാഷകൻ, ഡി.സി. ബുക്സ് ആണ് ഈ പുസ്തകം 2000-ൽ പുറത്തിറക്കിയത്. അബ്ദുൽ കലാം സ്വന്തം ജീവിതത്തിൻറെ പല ഏടുകളിൽനിന്നും പ്രവർത്തിച്ച വിവിധ മേഖലകളിൽ നിന്നും ജീവിതവിജയത്തിന് അനുവാര്യമായ ഇച്ഛാശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.[1]
കർത്താവ് | ഡോ. എ.പി.ജെ. അബ്ദുൽ കലാം |
---|---|
പരിഭാഷ | എം.പി.സദാശിവൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 2000 |
ഗ്രന്ഥകാരൻ
തിരുത്തുകഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007).[2] 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറുമാണ്. തന്റെ ജനകീയ നയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു.[2][3]
ഉള്ളടക്കം
തിരുത്തുകപ്രചോദനം നൽകിയ വ്യക്തികൾ എന്ന ലേഖനത്തിൽ ആദ്യം പരാമർശിക്കുന്നത് അമ്മയെയാണ്. സ്നേഹത്തിൻറെ, കരുണയൂടെ, സർവോപരി പവിത്രയായ പ്രകൃതിയുടെ പ്രതിരൂപമായിരുന്ന അമ്മയാണ് തനിക്ക് എന്നെന്നും പ്രചോദനവും ഓജസ്സും പ്രദാനം ചെയ്തതെന്ന് അദ്ദേഹം വിലയിരുത്തുന്നു. മാതാപിതാക്കൾക്കും അധ്യാപകർക്കും പുറമേ അദ്ദേഹത്തെ സ്വാധീനിച്ച അഞ്ചുശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള സ്മരണയാണ് അഞ്ചുമഹാത്മാക്കൾ എന്നതലക്കെട്ടിലൂടെ നടത്തുന്നത്. 'അധ്യാപകൻറെതിനേക്കാൾ സുപ്രധാനമായ മറ്റൊരു തൊഴിൽ ഈലോകത്തില്ലെന്നുതന്നയാണ് എൻറെ വിശ്വാസം'. എന്ന നിരീക്ഷണത്തിലൂടെ അധ്യാപനത്തിൻറെ മഹത്ത്വവും അധ്യാപകനുണ്ടായിരിക്കേണ്ട ഗുണങ്ങളും ഉത്തരവാദിത്തങ്ങളും 'എൻറെ അധ്യാപകർ' എന്ന ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം അദ്ദേഹത്തെ ഏറ്റവുംകൂടുതൽ സ്വാധീനിച്ച രണ്ടധ്യാപകർ പഠിപ്പിച്ച രണ്ടു പാഠങ്ങൾ അനുസ്മരിക്കുന്നു.
- അറിവുപ്രദാനം ചെയ്തമഹത്തായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും കൊണ്ട് വിദ്യാർത്ഥിയുടെ ജീവിതം രൂപപ്പെടുത്താൻ അധ്യാപകൻ സഹായിക്കുന്നു.
- അധ്യാപകൻ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുകയും വിദ്യാഭ്യസവും പഠനവും എന്ന പ്രക്രിയയിലൂടെ 'എനിക്കിതു ചെയ്യാൻ കഴിയും' എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
യുവമനസ്സുകളെ ഉജ്ജ്വലിപ്പിക്കുക എന്ന മഹത്തായ ദൌത്യം അധ്യാപകർ ഏറ്റെടുക്കണം എന്ന് അദേഹം കൂട്ടിച്ചേർക്കുന്നു.
തുടർന്നുവരുന്ന പ്രൌഢോജ്ജ്വലമായ ഓരോ ലേഖനത്തിലും ആത്മവിശ്വാസവും അജയ്യതയും കൈമുതലായ യഥാർത്ഥ പൌരന്മരെ വളർത്തെടുക്കാൻ സഹായിക്കുന്ന നിരവധിചിന്തകൾ നിറഞ്ഞിരിക്കുന്നു. ഒരിന്ത്യൻ പൌരൻ എന്ന നിലയിൽ നമുക്കഭിമാനിക്കാൻ കഴിയുന്ന തരത്തിൽ വളരെ പ്രചോദനാത്മകമായ ചിന്തകൾ അവയിലോരോന്നിലുമുണ്ട്. ഗ്രന്ഥാവസാനത്തിലെ 'അജയ്യാമായ ഇച്ചാസക്തി' എന്ന ലേഖനം യഥാർത്ഥ ആത്മചൈതന്യം വളർത്താൻ സഹായിക്കുന്ന ശുഭചിന്തകളാണ്. അവ ഇങ്ങനെ സംഗ്രഹിക്കാം. നമുക്ക് അവശ്യം ആവശ്യമായ ഒന്നാണ് വിജയപ്രതീക്ഷ. സൂര്യനുതാഴെ നമുക്കവകാശപ്പട്ട സ്ഥലത്ത് അതുനമ്മെകൊണ്ടെത്തിക്കുകയും അഭിമാനാർഹമായ ഒരു സംസ്കാരത്തിൻറെ അനന്തരാവകാശികളായ നമുക്ക് ഈഗ്രഹത്തിൽ ഒരിടമുണ്ടന്ന് നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. അജയ്യമായ ആ ഇച്ഛാശക്തി ഉണരുമ്പോൾ നമുക്ക് അർഹമായതിനെ നിഷേധിക്കാൻ ഒരു ശക്തിക്കും സാധ്യമാവില്ല.
പ്രസ്താവ്യമായ നേട്ടങ്ങളുണ്ടാക്കണമെന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന ഒരു സ്വപ്നമാണ് അജയ്യമായ ഇച്ഛാശക്തിയുടെ ഒന്നാമത്തെ ഘടകം. ദൌത്യം നിറവേറ്റുന്നുതിന് പ്രതിബന്ധമായി നിൽക്കുന്ന സകലതിനേയും ചെറുത്തുതോൽപിക്കാനുള്ള കഴിവാണ് അജയ്യമായ ഇച്ഛാശക്തിയുടെ രണ്ടാമത്തെ ഘടകം. നിങ്ങൾ സ്വയം രൂപപ്പെടുകയും സ്വന്തം ജീവിതം രൂപപ്പെടുത്തുകയും ചെയ്യണം.
അജയ്യമായ ഇച്ഛാശക്തി വിജയിക്കാനും ഈഭൂമിയെ സമൃദ്ധിയും സമാധാനവും കളിയാടുന്ന ഒരു സ്വർഗമാക്കിത്തീർക്കാനുമുള്ള കരുത്തുപകരുന്നതെങ്ങനെയെന്ന് ചിത്രീകരിച്ച ടാഗോറിൻറെ കവിതയോടുകൂടിലേഖനം അവസാനിക്കുന്നു. കവിത ഇങ്ങനെയാണ്.
- പ്രഭോ അങ്ങയോടുള്ള എൻറെ പ്രാർത്ഥന ഇതാണ്
- ഗതികേടെന്ന അവസ്ഥയെ എൻറെ മനസ്സിൽ നിന്ന്
- പാടേ ഉന്മീലനം ചെയ്യുക.
- എൻറെ ആഹ്ലാദങ്ങളേയും ദുഃഖങ്ങളേയും
- ലാഘവബുദ്ധിയോടെ സഹിക്കാൻ എനിക്കുകരുത്തേകുക.
- സേവന മനോഭാവത്തോടെ ജോലിചെയ്യാൻ
- എനിക്കു ശക്തിപകരുക.
- പാവപ്പെട്ടവരെ ഒരിക്കലും കൈവെടിയാതിരിക്കാനും
- മര്യാദകെട്ട പരാക്രമത്തിനു മുന്നിൽമുട്ടുമടക്കാതിരിക്കാനും
- എന്നെ പ്രാപ്തനാക്കുക.
- പ്രതിദിനമുള്ള നിസ്സാരപ്രശ്നങ്ങൾക്കു മുകളിൽ
- തലയുർത്തിനിൽക്കാൻ എനിക്കു ശക്തിയേകുക.
- അങ്ങയുടെ ആജ്ഞാശക്തിക്ക് സ്നേഹപൂർവം കീഴടങ്ങനും
- പ്രഭോ എന്നെ ശക്കനാക്കുക.
നോബൽ സമ്മാനജേതാവായ സർ.സി.വി.രാമൻ [4] ഒരിക്കൽ തൻറെ പ്രസംഗത്തിൽ പറഞ്ഞിട്ടുള്ളതും ഏതാണ്ടിതേആശയമാണ്. പ്രത്യാശയും ധൈര്യവും നഷ്ടപ്പെടുത്തരുത് എന്നാണ് എൻറെ മുന്നിലിരിക്കുന്ന യുവതീയുവാക്കളോട് എനിക്ക് പറയാനുള്ളത്. സ്വന്തം ജോലിയോട് വിട്ടുവീഴ്ചയില്ലാത്ത അർപ്പണബോധമുണ്ടെങ്കിൽ മാത്രമേവിജയം നിങ്ങളെ അനുഗ്രഹിക്കുകയുള്ളു. ജർമനി, ഫ്രഞ്ച്, ഡെൻമാർക്ക്, നേർവേ, സ്വീഡൻ തുടങ്ങിയ മറ്റേതൊരു രാജ്യത്തിലേയും ജനങ്ങളോട് കിടപിടിക്കുന്നതാണ് ഇന്ത്യക്കാരുടെ ബുദ്ധിയെന്ന് സംശയലേശമെന്യേ പ്രഖ്യാപിക്കാൻ എനിക്കു മടിയില്ല. ധൈര്യമാണ് എവിടെയും നമ്മെകൊണ്ടു ചെന്നെത്തിക്കുന്ന ഊർജ്ജസ്വലതയാണ് ഒരുപക്ഷെനമുക്കില്ലാത്തത്. ഒരുതരം അപർകർഷതാബോധം നമ്മെ ബാധിച്ചിട്ടുണ്ടെന്നാണ് എൻറെ അഭിപ്രായം. ഈ പരാജയമനോഭാവത്തെ നശിപ്പിക്കേണ്ടത് അത്യവശ്യമാണെന്ന് എനിക്കുതോന്നുന്നു! ഇങ്ങനെ നമ്മെ പ്രചോദിപ്പിക്കുന്ന മഹത്തായ ചിന്തകൾ ഈ ഗ്രന്ഥത്തിൽ നിരവധിയുണ്ട്. ഇന്ത്യയുടെ കീർത്തി വാനോളം ഉയർത്തിയ ഒരു ശാസ്ത്രജ്ഞൻറെ അനുഭവപാഠങ്ങളിൽ ഒരു ഋഷിയുടെ ഉൾക്കാഴ്ചയും കവിയുടെ ഭാവനയും ഉൾച്ചേർന്ന ഈലേഖനസമാഹാരം യുവതലമുറയിൽ അഗ്നിച്ചിറകുകൾ വിടർത്താൻ തീർച്ചയായും സഹായകമാവും.
അവലംബം
തിരുത്തുക- ↑ Cover page of Indomitable Spirit (ISBN 8170266549)
- ↑ 2.0 2.1 "ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ". രാഷ്ട്രപതിയുടെ കാര്യാലയം. Archived from the original on 2013-11-24. Retrieved 2013 നവംബർ 24.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ കവിത, ത്യാഗി; പത്മ, മിശ്ര. ബേസിക്ക് ടെക്നിക്കൽ കമ്മ്യൂണിക്കേഷൻ. പി.എച്ച്.ഐ.ലേണിംഗ്. p. 124. ISBN 978-81-203-4238-5. Retrieved 2012 മാർച്ച് 2.
{{cite book}}
: Check date values in:|accessdate=
(help) - ↑ http://nobelprize.org/nobel_prizes/physics/laureates/1930/index.html