വൈദ്യുത അചാലകം

(അചാലകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അചാലകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അചാലകം (വിവക്ഷകൾ) എന്ന താൾ കാണുക. അചാലകം (വിവക്ഷകൾ)

വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator), ഒരു ശുദ്ധ വൈദ്യുത അചാലകം വൈദ്യുതി മണ്ഡലത്തോട് പ്രതികരികുകയോ വൈദ്യുതചാർജ്‌ കടത്തി വിടുകയോ ചെയ്യാത്ത ഒരു വസ്തുവാണ്. എന്നാൽ ശുദ്ധമായ അചാലകങ്ങൾ നിലവിൽ ഇല്ല. അചാലകത്തിനു മേൽ വോൾട്ടത ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. ചില്ല്, മൈക്ക, റബ്ബർ, പി.വി.സി., ഉണങ്ങിയ തടി, കോട്ടൺ, പോർസുലിൻ, എബണൈറ്റ്, നല്ല അചാലകവസ്തുക്കളാണ്.

വൈദ്യുത ചാലകമായ ചെമ്പുകമ്പിക്കു മുകളിൽ അചാലകമായ പോളിമർ സംരക്ഷണ കവചം

അചാലകങ്ങൾക്ക് നിത്യ ജീവിതത്തിൽ പല ഉപയോഗങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ചാലകങ്ങളിൽ കൂടി പ്രവഹിക്കുന്ന വൈദ്യുതിയെ ചുറ്റുപാടുകളുമായി ഉള്ള ‌സംബര്കത്തിൽ നിന്നും മാറ്റി നിർത് എന്നതാണ്. നേരെ മറിച്ച്‌ വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ.


"https://ml.wikipedia.org/w/index.php?title=വൈദ്യുത_അചാലകം&oldid=3512461" എന്ന താളിൽനിന്ന് ശേഖരിച്ചത്