അങ്കണ്ണൻ നാട്യക്കച്ചേരികളിലെ വിദഗ്ദ്ധനായ ഒരു മൃദംഗവാദകൻ ആയിരുന്നു. തഞ്ചാവൂരിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. 20-ം ശതകത്തിന്റെ ആദ്യദശകങ്ങളിൽ സവിശേഷമായ പ്രശസ്തി ആർജിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നാട്യക്കച്ചേരിയിൽ താളത്തെ നിയന്ത്രിച്ചു നിലനിർത്തിപ്പോരുവാൻ ഇദ്ദേഹത്തിനുണ്ടായിരുന്ന അനന്യസാധാരണമായ സാമർഥ്യം ആയിരുന്നു ഈ പ്രശസ്തിക്കു നിദാനം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കണ്ണൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അങ്കണ്ണൻ&oldid=2279792" എന്ന താളിൽനിന്ന് ശേഖരിച്ചത്