അഗ്നിപർവതോദ്ഗാരത്തിന്റെ മുഖം. ഇവ ചോർപ്പിന്റെ ആകൃതിയിലോ കിണറുപോലെയോ കാണപ്പെടുന്നു[1]. ഈ വിലമുഖങ്ങളുടെ അടിയിൽ ഭൂമിയുടെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന നാളികൾ ഉണ്ടായിരിക്കും. ഇവയ്ക്ക് (ക്രേറ്ററുകൾ) അനേകശതം മീ. ആഴവും കുറഞ്ഞത് 300 മീ. ഓളം വ്യാസവും ഉണ്ടായിരിക്കും. ക്രേറ്ററുകളുടെ വശങ്ങൾ ഏറിയകൂറും കുത്തനെയിരിക്കും. ഇവ അഗ്നിപർവതത്തിന്റെ ശീർഷത്തിൽതന്നെയായിരിക്കണമെന്നില്ല; ചിലപ്പോൾ പാർശ്വസ്ഥിതവുമാകാം.

മൗണ്ട് കാമറൂണിന്റെ അഗ്നിപർവതമുഖം

വൃത്താകൃതിയിൽ ഒരു കി.മീ.-ലേറെ വ്യാസമുള്ള അഗ്നി പർവതവക്ത്രങ്ങളും വിരളമല്ല. ഇവയെ കാൽഡെറാ(Caldera) എന്നു പറയുന്നു. അത്യുഗ്രമായ പൊട്ടിത്തെറിയുടെ ഫലമായി വിലമുഖത്തിന്റെ വശങ്ങൾ അടർത്തിമാറ്റപ്പെടുകയോ പർവതത്തിന്റെ മുകൾഭാഗം ഇടിഞ്ഞമരുകയോ ചെയ്യുന്നതു മൂലമാണ് കാൽഡെറാ രൂപംകൊള്ളുന്നത്.

സജീവമല്ലാത്ത അഗ്നിപർവതങ്ങളുടെ വിലമുഖം വെള്ളംനിറഞ്ഞു ജലാശയങ്ങളായി മാറുന്നു. ഇവയാണ് ക്രേറ്റർതടാകങ്ങൾ.

ഇതും കാണുക

തിരുത്തുക

ചില അഗ്നിപർവതമുഖങ്ങളുടെ ചിത്രങ്ങൾ

തിരുത്തുക
  1. "Glossary of Terms: C". www.physicalgeography.net. Retrieved 2008-04-12.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്നിപർവതവക്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്നിപർവതവക്ത്രം&oldid=1698781" എന്ന താളിൽനിന്ന് ശേഖരിച്ചത്