അഗൊസ്തീനോ വിച്ചീനി സ്പെഷ്യൽ സ്കൂൾ

ശ്രവണ വൈകല്യമുള്ള കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് 1995 ൽ ആരംഭിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട മുണ്ടം വേലിയിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ ' നസ്രത്തിന്റെ പുത്രിമാർ , എന്ന സന്യാസസഭയാണ് ഈ വിദ്യാലയം നടത്തുനത് . പ്രീ പ്രൈമറി ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ ഇവിടെ കുട്ടികൾ അധ്യയനം നടത്തുന്നു.