അഗസ്റ്റെ ഷ്മിത്ത്

ജർമ്മൻ ഫെമിനിസ്റ്റും അധ്യാപികയും പത്രപ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയും

ഒരു ജർമ്മൻ ഫെമിനിസ്റ്റും അധ്യാപികയും പത്രപ്രവർത്തകയും വനിതാ അവകാശ പ്രവർത്തകയുമായിരുന്നു ഫ്രീഡെറിക് വിൽഹെൽമിൻ അഗസ്റ്റെ ഷ്മിത്ത് , (1833 ഓഗസ്റ്റ് 3, ബ്രെസ്ലാവ്, പിന്നെ ജർമ്മനി ഇപ്പോൾ പോളണ്ട് - 10 ജൂൺ 1902, ലീപ്സിഗ്, ജർമ്മനി) അഗസ്റ്റെ ഷ്മിത്ത് എന്നുമറിയപ്പെടുന്നു.

Auguste Schmidt
c 1880

ജീവിതംതിരുത്തുക

ഷ്മിത്ത് പ്രഷ്യൻ ആർമി പീരങ്കി ലെഫ്റ്റനന്റ് ഫ്രീഡ്രിക്ക് ഷ്മിഡിന്റെയും ഭാര്യ എമിലിയുടെയും (ജനനം ഷാപ്സ്) മകളായിരുന്നു. 1842-ൽ ഈ കുടുംബം ബ്രെസ്‌ലാവിൽ നിന്ന് പോസ്നയിലേക്ക് താമസം മാറ്റി. അവിടെ 1848 -1850 വരെ അദ്ധ്യാപികയാകുന്നതിനായി ലൂയിസെൻചുലിൽ പഠിച്ചു.[1]

1850-1855 കാലഘട്ടത്തിൽ ഒരു പോളിഷ് കുടുംബത്തിൽ സ്വകാര്യ അദ്ധ്യാപികയായും പിന്നീട് അപ്പർ റൈബ്നിക്കിലെ ഒരു സ്വകാര്യ സ്കൂളിലും ജോലി ചെയ്തു. [1]1855 -1860 വരെ റോക്ലോയിലെ മരിയ മഗ്ഡലീന മുനിസിപ്പൽ സ്കൂളിൽ അദ്ധ്യാപികയായിരുന്നു.[1] 1861-ൽ അവർ ലീപ്‌സിഗിലേക്ക് മാറി. പെൺകുട്ടികളുടെ സ്വകാര്യ സ്കൂളായ ലാപ്‌സിഗിന്റെ "ലാറ്റ്‌സെൽഷെൻ ഹെഹെറൻ പ്രിവറ്റാറ്റെർച്യൂൾ" ഡയറക്ടറായി.[1]1862 മുതൽ ഒട്ടിലി വോൺ സ്റ്റെയ്ബേഴ്സിന്റെ (1804-1870) മാഡ്‌ചെൻബിൽഡുങ്‌സിൻസ്റ്റിറ്റ്യൂട്ടിൽ (ഗേൾസ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ്) സാഹിത്യത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും അദ്ധ്യാപികയായിരുന്നു. അവരുടെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ക്ലാര സെത്കിൻ. [1] 1864 ൽ അവർ ലൂയിസ് ഓട്ടോ-പീറ്റേഴ്സുമായി ചങ്ങാത്തം ആരംഭിച്ചു.[1]

കുറിപ്പുകൾതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 Deutsches Historiches Museum timeline

അവലംബംതിരുത്തുക

  • "Auguste Schmidt". Brief biography. University of Leipzig. ശേഖരിച്ചത് 2008-01-15.(German)
  • "Auguste Schmidt". LeMo- Timeline of her life at the Live Online Virtual Museum. Deutsches Historiches Museum. മൂലതാളിൽ നിന്നും 14 January 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-15. (In German) (Translation) Accessed January 2008
"https://ml.wikipedia.org/w/index.php?title=അഗസ്റ്റെ_ഷ്മിത്ത്&oldid=3539418" എന്ന താളിൽനിന്ന് ശേഖരിച്ചത്