കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് അഗളി. ഇത് അഗളി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.[2]

അഗളി
ഗ്രാമം
അഗളി റോഡിൽനിന്നുള്ള അട്ടപ്പാടി മലകളുടെ കാഴ്ച്ച.
അഗളി റോഡിൽനിന്നുള്ള അട്ടപ്പാടി മലകളുടെ കാഴ്ച്ച.
അഗളി is located in Kerala
അഗളി
അഗളി
Location in Kerala, India
അഗളി is located in India
അഗളി
അഗളി
അഗളി (India)
Coordinates: 11°06′04″N 76°38′51″E / 11.1012°N 76.6474°E / 11.1012; 76.6474
Country India
StateKerala
DistrictPalakkad
വിസ്തീർണ്ണം
 • ആകെ76 ച.കി.മീ.(29 ച മൈ)
ജനസംഖ്യ
 • ആകെ22,327
 • ജനസാന്ദ്രത290/ച.കി.മീ.(760/ച മൈ)
Languages
 • Officialമലയാളം, ഇംഗ്ലീഷ്
 • RegionalMalayalam,Irula,Tamil[1]
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-50

സൈലൻ്റ് വാലി ദേശീയോദ്യാനം

തിരുത്തുക

സൈലൻ്റ് വാലി ദേശീയോദ്യാനത്തിലേയ്ക്കുള്ള യാത്രയിലെ ഏറ്റവും അടുത്തുള്ള സ്ഥലമാണ് അഗളി. ദേശീയോദ്യനത്തിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ മാത്രം അകലെയുള്ളതിനാൽ സൈലൻ്റ് വാലിയിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്കായി മൂന്ന് ലോഡ്ജുകളും നിരവധി റിസോർട്ടുകളും അഗളിയിൽ സ്ഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകൾക്ക് താഴെയായി, ഭവാനി നദിയുടെ ഉത്ഭവസ്ഥാനത്തെ ഒരു വിശാലമായ പർവത താഴ്‌വരയാണ് അഗളി ഗ്രാമം. കിഴക്ക് കോട്ടത്തറ ഗ്രാമവും തെക്ക് കല്ലമല ഗ്രാമവും ശിരുവാണി നദിയുമാണ് ഇതിന്റെ അതിർത്തികൾ. ഗ്രാമത്തിലെ 70 ശതമാനം ആളുകളുടേയും പ്രധാന വരുമാനം കൃഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റുള്ളവർ ബിസിനസ്സിലും മറ്റ് ജോലികളിലും ഏർപ്പെട്ടിരിക്കുന്നു.

ജനസംഖ്യാശാസ്ത്രം

തിരുത്തുക

2011ലെ ഇന്ത്യൻ കനേഷുമാരി പ്രകാരം 1,195 പുരുഷന്മാരും 1,151 സ്ത്രീകളും ഉൾപ്പെടെ 22,327 ജനസംഖ്യയുള്ള അഗളി ഗ്രാമം 76 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. 0-6 വയസ്സിനിടയിലുള്ള കുട്ടികളുടെ ജനസംഖ്യ 2,346 ആണ്.

അഗളി ഗ്രാമം ഉൾപ്പെടുന്ന അഗളി ഗ്രാമപഞ്ചായത്തിലെ മൊത്തം ജനസംഖ്യ 34,941 ആണ്. ഇതിൽ പുരുഷന്മാരുടെ എണ്ണം 17,393 ഉം സ്ത്രീകൾ 17,548 ഉം ആണ്. ഗ്രാമപഞ്ചായത്തിൻറെ മൊത്തം വിസ്തൃതി 153 ചതുരശ്ര കിലോമീറ്റർ ആണ്. പഞ്ചായത്ത് പരിധിയിൽ ആകെ 8,695 കുടുംബങ്ങൾ താമസിക്കുന്നു. അഗളി, കല്ലമല തുടങ്ങിയ രണ്ട് റവന്യൂ വില്ലേജുകളുടെ ഭരണമാണ് അഗളി പഞ്ചായത്തിനുള്ളത്. പഞ്ചായത്തിലെ 0-6 വയസ്സിനിടയിലുള്ള ജനസംഖ്യ 3,786 ആയിരുന്നു. അഗളി ഗ്രാമപഞ്ചായത്തിൻ്റെ മൊത്തം സാക്ഷരത 82.7% ആയിരുന്നു.[3]

മണ്ണാർക്കാട് നിന്ന് 38 കിലോമീറ്റർ അകലെയാണ് അഗളി ഗ്രാമം സ്ഥിതിചെയ്യുന്നത്. അഗളിയിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് തമിഴ്‌നാട് അതിർത്തിയിലുള്ള ആനക്കട്ടി എന്ന കൊച്ചു പട്ടണം. ആനക്കട്ടിയിൽ നിന്നുള്ള ബസുകൾ ആനക്കട്ടി-മണ്ണാർക്കാട് റോഡിലൂടെ 18 കിലോമീറ്റർ ദൂരം താണ്ടി അഗളിയിൽ എത്തുന്നു.

  1. "Table C-16 Population by Mother Tongue: Kerala". www.censusindia.gov.in. Registrar General and Census Commissioner of India.
  2. "Reports of National Panchayat Directory". Ministry of Panchayati Raj. Archived from the original on 30 December 2013. Retrieved 30 December 2013.
  3. https://censusindia.gov.in › 3...PDF Web results Palakkad - DISTRICT CENSUS HANDBOOK (ref page nos:106,107,260,261)
"https://ml.wikipedia.org/w/index.php?title=അഗളി,_പാലക്കാട്&oldid=4174737" എന്ന താളിൽനിന്ന് ശേഖരിച്ചത്