അഖ്‌ലാക് മുഹമ്മദ് ഖാൻ

ഇന്ത്യന്‍ എഴുത്തുകാരന്‍

പ്രശസ്തനായ ഒരു ഉർദു കവിയും ഗാനരചയിതാവും പണ്ഡിതനുമായിരുന്നു ഡോ. അഖ്‌ലാക് മുഹമ്മദ് ഖാൻ(16 ജൂൺ 1936 – 13 ഫെബ്രുവരി 2012). 'ഷഹ്‌രിയാർ' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നു. 1987-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2008-ലെ ജ്ഞാനപീഠ പുരസ്കാരവും നേടിയിട്ടുണ്ട്.

അഖ്‌ലാക് മുഹമ്മദ് ഖാൻ
(ഷഹ്‌രിയാർ)
ജനനം1936 ജൂൺ 16
മരണം13 ഫെബ്രുവരി 2012(2012-02-13) (പ്രായം 75)
ദേശീയതഇന്ത്യൻ
തൊഴിൽഗാനരചയിതാവ്, കവി
തൂലികാനാമംഷഹ്‌രിയാർ
രചനാ സങ്കേതംഗസൽ
വിഷയംപ്രണയം, തത്ത്വചിന്ത

ജീവിതരേഖതിരുത്തുക

1936 ജൂൺ 16-ന് ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു മുസ്ലിം രാജ്‌പുത് കുടുംബത്തിൽ ജനിച്ചു. ബുലന്ദ്ശഹറിലും, പിന്നീട് അലിഗഡ് മുസ്ലിം സർവകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. 1956-ൽ ആദ്യ കവിതാസമാഹാരം ഇസം ഇ അസം പുറത്തിറങ്ങി. ഖ്വാബ് കാ ദർ ബന്ദ് ഹെ എന്ന കവിതാസമാഹാരത്തിന് 1987-ലെ സാഹിത്യ അക്കാദമി പുരസ്കാരം[1] ലഭിച്ചു. സാത്വൻ ദർ, ഹിജ്ർ കെ മോസം, നീന്ത് കി കിർച്ചേയ്ൻ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. ഗമൻ(1978), ഉമ്രാവോ ജാൻ(1981) തുടങ്ങിയ ഹിന്ദി ചലച്ചിത്രങ്ങളുടെ ഗാനരചയിതാവ് എന്ന നിലയിലും ഏറെ പ്രശസ്തി നേടി. ഉർദു ഭാഷയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2008-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനു നൽകുകയുണ്ടായി. ജ്ഞാനപീഠ പുരസ്കാരം നേടുന്ന നാലാമത്തെ ഉർദു സാഹിത്യകാരനാണദ്ദേഹം.[2]

അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ഉർദു വകുപ്പ് ചെയർമാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് ഷേർ-ഓ-ഹിക്മത് എന്ന സാഹിത്യ മാസികയുടെ എഡിറ്ററായി കുറേ കാലം പ്രവർത്തിച്ചിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം 2012 ഫെബ്രുവരി 12-ന് അന്തരിച്ചു.[3]

അവലംബംതിരുത്തുക

  1. List of Sahitya Akademi Award Winners in Urdu
  2. "പ്രശസ്ത ഉറുദു കവി ഷഹരിയാർ അന്തരിച്ചു". ധൂൾ ന്യൂസ്. നവംബർ 14, 2010. ശേഖരിച്ചത് ഫെബ്രുവരി 16, 2012.
  3. "ഉറുദു കവി അഖ്‌ലഖ് മൊഹമ്മദ് ഖാൻ അന്തരിച്ചു". മാതൃഭൂമി. നവംബർ 14, 2010. ശേഖരിച്ചത് ഫെബ്രുവരി 16, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=അഖ്‌ലാക്_മുഹമ്മദ്_ഖാൻ&oldid=3363035" എന്ന താളിൽനിന്ന് ശേഖരിച്ചത്