1925-ൽ മഹാത്മാഗാന്ധി സ്ഥാപിച്ച സംഘടനയാണ് അഖിലഭാരത ചർക്കാസംഘം. കൈകൊണ്ടുള്ള നൂൽനൂല്പ്, കൈത്തറികൊണ്ടുള്ള തുണിനെയ്ത്ത് എന്നിവ വഴി ദരിദ്രരായ ആളുകൾക്ക് തൊഴിൽ സൗകര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം. കൈകൊണ്ട് നൂൽ നൂല്ക്കുന്നതിനുള്ള ചർക്ക പ്രചരിപ്പിക്കുന്നതിൽ ഇത് സാരമായ പങ്കുവഹിച്ചിട്ടുണ്ട്.

പരുത്തിക്കൃഷി മുതൽ ഖാദിനെയ്ത്തു വരെയുള്ള വിവിധഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിന് ഈ സംഘം പ്രത്യേക കേന്ദ്രങ്ങൾ നടത്തിവരുന്നു. ആവശ്യമായ ഉപകരണങ്ങൾ നല്കുന്നതിലും സംഘം ശ്രദ്ധിക്കുന്നു. ഈ സംഘത്തിന്റെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്നത് വാർധായിലെ സേവാഗ്രാമിലാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സംഘത്തിന്റെ ശാഖകളുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഖിലഭാരത ചർക്കാസംഘം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഖിലഭാരത_ചർക്കാസംഘം&oldid=1788491" എന്ന താളിൽനിന്ന് ശേഖരിച്ചത്