ഹിന്ദി സാഹിത്യകാരൻ, പത്രാധിപർ. 1967-ലെ പദ്മഭൂഷൺ ബഹുമതി നിഷേധിച്ചുകൊണ്ട് സർക്കാരിന്റെ ഭാഷാനയത്തിൽ പ്രതിഷേധിച്ചു. സമാചാർ ഭാരതിയുടെ ഡയറക്ടർ, ഹിന്ദുസ്ഥാൻ സമാചാറിന്റെ ഉപാധ്യക്ഷൻ, സെൻട്രൽ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ് പേപ്പേഴ്സ് എഡിറ്റേഴ്സ് കോൺഫറൻസ് അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.

അക്ഷയകുമാർ ജയിൻ
ജനനം(1915-12-30)30 ഡിസംബർ 1915
ബിജയ്ഗഡ്, അലിഗഢ് ജില്ല, ഉത്തർപ്രദേശ്, ഇന്ത്യ
മരണം31 ഡിസംബർ 1993(1993-12-31) (പ്രായം 78)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
തൊഴിൽപത്രപ്രവർത്തകൻ
എഴുത്തുകാരൻ
ഇന്ത്യൻ സ്വാതന്ത്ര്യ സമരഭടൻ
സജീവ കാലം1939–93
അറിയപ്പെടുന്നത്നവഭാരത് ടൈംസ്
പുരസ്കാരങ്ങൾപത്മഭൂഷൺ
സാഹിത്യരത്‌ന അവാർഡ്

ഉത്തർപ്രദേശിലെ അലിഗഡിലുള്ള വിജയഗഢിൽ 1915 ഡി. 30-ന് ജനിച്ചു. ബിരുദത്തിനുശേഷം സുദർശൻ, വീർ എന്നീ പ്രസിദ്ധീകരണങ്ങളിൽ എഡിറ്ററായും ടൈംസ് ഒഫ് ഇന്ത്യാ ഗ്രൂപ്പിൽ സഹപത്രാധിപരായും പ്രവർത്തിച്ചു. 1955 മുതൽ 1977 വരെ നവഭാരത് ടൈംസിന്റെ മുഖ്യപത്രാധിപരായിരുന്നു.

പരിത്യക്താ, യുഗ്പുരുഷ് റാം, സാഹസീ സൻസാർ, ഇറാൻ കീ ലോക് കഥായേം, മേരി രാജസ്ഥാൻ യാത്ര, ദൂസരി ദുനിയ, ബ്രിട്ടൻ മേം ചാർ സപ്താഹ്, വിശ്വ കേ മഹാപുരുഷ്, അമിത്രേഖായേം, വരദപുത്ര്, അമർശഹീദ് ഇന്ദിരാഗാന്ധി തുടങ്ങി നാല്പതോളം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദേശ് പ്രേംകി കഹാനിയാം എന്ന കൃതിക്ക് 'ഹംസ്' അവാർഡ് ലഭിച്ചു. 1991-ലെ ഗണേഷ് ശങ്കർ വിദ്യാർഥി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. 1993 ഫെ. 25-ന് അക്ഷയകുമാർ ജയിൻ അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷയകുമാർ ജയിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്ഷയകുമാർ_ജയിൻ&oldid=3826378" എന്ന താളിൽനിന്ന് ശേഖരിച്ചത്