അക്രേ
ബ്രസീലിലെ ഒരു അതിർത്തിപ്രവിശ്യയാണ് അക്രേ. ബൊളിവിയ, പെറു എന്നീ രാജ്യങ്ങളോടു തൊട്ടുകിടക്കുന്നു. വിസ്തീർണം 153,150 ച.കി.മീ. ധാരാളം നദികൾ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. അക്രേ നദിയിൽനിന്നുമാണ് ഈ പ്രദേശത്തിന് ഈ പേരു കിട്ടിയത്. ആമസോണിന്റെ പോഷകനദിയായ പുരീസിൽ ലയിക്കുന്ന അക്രേ ഗതാഗതസൗകര്യമുള്ളതാണ്. പ്രവിശ്യയിലെ ഗതാഗതം പൊതുവേ ജലമാർഗ്ഗമായാണ്. റബറാണ് പ്രധാന ഉത്പന്നം. തലസ്ഥാനം: റയോബ്രാങ്കോ.
അക്രേ | |||
---|---|---|---|
| |||
Location of the State of Acre in Brazil | |||
Country | Brazil | ||
Capital | Rio Branco | ||
• Governor | Binho Marques Workers' Party | ||
• Vice Governor | Carlos César Messias | ||
• ആകെ | [[1 E+11_m²|1,52,581 ച.കി.മീ.]] (58,912 ച മൈ) | ||
•റാങ്ക് | 16th | ||
(2005 census) | |||
• ആകെ | 6,46,962 | ||
• കണക്ക് (2006) | 686,652 | ||
• റാങ്ക് | 25th | ||
• ജനസാന്ദ്രത | 4.2/ച.കി.മീ.(11/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | 23rd | ||
Demonym(s) | Acreano | ||
• Year | 2006 estimate | ||
• Total | R$ 4,835,000,000 (26th) | ||
• Per capita | R$ 7,041 (18th) | ||
• Year | 2005 | ||
• Category | 0.751 – medium (16th) | ||
സമയമേഖല | UTC-4 (BRT-1) | ||
Postal Code | 69900-000 to 69999-000 | ||
ISO കോഡ് | BR-AC |
മുമ്പ് ഒരു ബൊളീവിയൻ പ്രവിശ്യയായിരുന്നു അക്രേ. ബ്രസീൽക്കാരായ റബർവെട്ടുകാരാണ് ആദ്യം ഇവിടെ കുടിയുറപ്പിച്ചത്. ഭൂരിഭാഗം പ്രദേശങ്ങളെയും അധിവസിച്ച ഇവർ ബൊളീവിയൻ ഗവൺമെന്റിനെതിരെ നികുതിനിഷേധവും സ്വാതന്ത്യപ്രഖ്യാപനവും നടത്തി (1898). ഒരു കോടി ഡോളർ ബൊളീവിയയ്ക്ക് നഷ്ടപരിഹാരം നല്കിക്കൊണ്ട്, 1903-ൽ ബ്രസീലിയൻ ഗവൺമെന്റ് ഇവിടുത്തെ ഭരണം ഏറ്റെടുത്തു.
അവലംബം
തിരുത്തുക- Rio Branco, capital city of Acre [1]
- Shore Acres Park - Friends of Shore Acres [2]
- ACRE, State, Brazil [3] Archived 2009-05-05 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്രേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |