മലയാളത്തിലെ ഒരു നാടകപ്രവർത്തകനായിരുന്നു അക്ബർ ശങ്കരപിള്ള.[1][2]

1909- ൽ മുതുകുളത്തു പാരൂർകേശവപിള്ളയുടെയും പത്തിയൂർ അരി വെണ്ണൂർ കെ.സി. പർവ്വതിഅമ്മയുടെയും മകനായി ജനിച്ചു.

പിതാവ് മരിച്ചതിനു ശേഷം ചിറ്റപ്പനായ പ്രശസ്ത വൈദ്യൻ ഗോവിന്ദപിള്ള യുടെ സംരക്ഷണയിൽ വളർന്നു.ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പെയിന്റിംഗ് പഠിച്ച്‌ ചെട്ടികുളങ്ങര വിദ്യാലയ പോഷിണി സ്കൂളിൽ ഡ്രായിങ് മാസ്റ്ററായി സേവനം അനുഷ്ടിച്ചു .അക്കാലത്തു പല നാടകങ്ങളിലും ശങ്കരപിള്ള അഭിനയിച്ചു. മുതുകുളത്തെ ചില സ്നേഹിതരുമായി ചേർന്ന് കലാവിലാസിനി എന്ന ഒരു നാടക സമിതി സ്ഥാപിച്ചു കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.അന്നവതരിപ്പിച്ച അനാർക്കലി എന്ന പ്രശസ്ത നാടകത്തിൽ അക്ബർ ആയി ഗംഭീര പ്രകടനം കാഴ്ചവെക്കുകയും പിന്നീട് അക്ബർ ശങ്കരപിള്ള എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. ആ നാടകപ്രസ്ഥാനം ആണ് പിൽക്കാലത്തു കലാവിലാസിനി വായനശാല യായി മാറുകയും ഇന്നും മുതുകുളത്തു പ്രവർത്തിക്കുകയും ചെയ്യുന്നത്.

കേരളത്തിൽ ഉടനീളം അരങ്ങേറിയ ഈ നാടകം രചിച്ചത് ശ്രീ. എ.കെ.വേലപ്പൻ നായരായിരുന്നു. മുതുകുളം രാഘവൻ പിള്ള, മുതുകുളം കാർത്തികയാണ് നായർ, വാസുദേവൻ ചാന്നാർ, മരങ്ങാട്ടു കരുണാകരപണിക്കർ,കോട്ടപ്പുറത്തു ശങ്കരൻ നായർ, തുടങ്ങിയ പ്രശസ്തർ അദ്ദേഹത്തിന്റെ സമകാലീനരും കൂടെ നാടക പ്രവർത്തനങ്ങളിലെ സന്തത സഹചാരികളും ആയിരുന്നു. അനാർക്കലിയുടെ സാമൂഹിക വിജയത്തിന് ശേഷം ധാരാളം സാമൂഹിക നാടകങ്ങളുടെ ഭാഗമായി പ്രധാന വേഷങ്ങൾ ചെയ്യാൻ ശങ്കരപിള്ളക്ക് കഴിഞ്ഞു.

പിന്നീട് മുതുകുളം ഹൈസ്കൂളിൽ ഡ്രായിങ് ആൻഡ് ഡ്രിൽ മാഷായി സേവനം അനുഷ്ടിച്ചു.ഓച്ചിറ പരംബ്രഹ്മോദയ  നടന സഭയിൽ പ്രശസ്തരായ നാടക പ്രവർത്തകരോടൊപ്പം നിരവധി നാടകങ്ങളിൽ അഭിനയിച്ചു. കലാനിലയത്തിന്റെ സ്ഥിരം നാടക വേദിയിൽ അംഗമായിരുന്നു.

താജ്മഹലിലെ ഷാജഹാൻ, ഇളയിടത്തു റാണി യിൽ കുഴീക്കൽ ഉണ്ണിത്താൻ ഇനീ കഥാപാത്രങ്ങൾ പ്രസിദ്ധങ്ങൾ ആയിരുന്നു. കേരളകേസരി എന്ന ചിത്രത്തിലൂടെ ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചു.[3]

1957- ഫെബ്രുവരി 25 നു ചേർത്തലയിൽ ഇളയിടത്തു റാണി അവതരിപ്പിച്ചു മടങ്ങുമ്പോൾ ഹൃദയ സ്തംഭനം മൂലം നിര്യാതനായി. 

ഇരുപത്തി ആറാമത്തെ വയസ്സിൽ വിവാഹിതനായി . അക്ബർ ശങ്കരപിള്ള -ഉമയമ്മ ദമ്പതികൾക്ക് 6  മക്കൾ .

മക്കളിൽ ഒരാളായ പ്രൊഫ്.ഗോവിന്ദ പിള്ള  നാടക പ്രവത്തനങ്ങളിൽ സജീവമാണ്. കൊച്ചുമകൾ രശ്മി വിനേഷ്  സിനിമ പിന്നണി ഗാന രംഗത്തും , സംഗീത അധ്യാപികയുമായും പ്രവർത്തിക്കുന്നു

  1. "Manorama Year Book Volume 34". ഗൂഗിൾ ബുക്സ്. Retrieved 22 നവംബർ 2020.
  2. "ആദ്യകാല സിനിമാനടി ഓമല്ലൂർ ചെല്ലമ്മ അന്തരിച്ചു ". Archived from the original on 2020-11-30. Retrieved 22 നവംബർ 2020.
  3. "Kerala Kesari (1951)". ഐ.എം.ഡി.ബി. Retrieved 22 നവംബർ 2020.
"https://ml.wikipedia.org/w/index.php?title=അക്ബർ_ശങ്കരപ്പിള്ള&oldid=3783496" എന്ന താളിൽനിന്ന് ശേഖരിച്ചത്