അക്‌ബറിന്റെ ശവകുടീരം
(അക്ബറിൻറെ ശവകുടീരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഗൾ ഭരണാധികാരിയായിരുന്ന അക്‌ബറിനായി മുഗൾ വാസ്തുകലയിൽ നിർമ്മിക്കപ്പെട്ട ശവകുടീരമാണ് അക്‌ബറിന്റെ ശവകുടീരം. 1605-1613 കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട ഈ ശവകുടീരം ആഗ്രയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലം നൂറ്റിപത്തൊൻപത് ഏക്കറുകളിലായാണ് പരന്നു കിടക്കുന്നത്. 1605 ൽ അക്‌ബർ തന്നെയാണ് തന്റെ
അക്‌ബറിന്റെ ശവകുടീരം | |
---|---|
Coordinates | 27°13′13.7″N 77°57′1.7″E / 27.220472°N 77.950472°E |
സ്ഥലം | Agra, India |
തരം | Mausoleum |
നിർമ്മാണവസ്തു | ചുവന്ന ചരൽകല്ലുകളും മാർബിളും |
പൂർത്തീകരിച്ചത് date | 1613 |
കുടീരത്തിന്റെ പണി തുടങ്ങിവെച്ചത്. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ജഹാംഗീർ ഇതിൽ അവസാന ശിലയും വെച്ചു.
വാസ്തുവിദ്യ
തിരുത്തുകചുവന്ന ചരൽകല്ലുകളും മാർബിളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മാർബിൾ ശകലങ്ങളിൽ കൊത്തുപണികളും സൂക്ഷ്മമായ അലങ്കാരങ്ങളും ചെയ്തിട്ടുണ്ട്. ശവകുടീരം നിലകൊള്ളുന്ന സ്ഥലത്തിന് നൂറ്റിയഞ്ച് ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. കമാനാകൃതിയിലാണ് കവാടം പണിതിട്ടുള്ളത്. മാർബിൾകൊണ്ട് നിർമ്മിച്ച നാല് മിനാരങ്ങളും ഇതിനുണ്ട്.[1]
ചിത്രശാല
തിരുത്തുക-
അക്‌ബറിന്റെ ശവകുടീര സമുച്ചയത്തിലെ ഒരു അജ്ഞാത ലോഡി ശവകുടീരം
-
മുഖപ്പ്
-
ശവകുടീരത്തിന് ചുറ്റുമുള്ള സർക്കംഫറൻഷ്യൽ ഗാലറി
-
ഇന്റീരിയറിൽ നിന്നുള്ള സൗത്ത് ഗേറ്റിന്റെ കാഴ്ച
-
അക്‌ബറിന്റെ ശവകുടീരം, സി. 1905
-
അകത്ത് നിന്ന് അക്‌ബറിന്റെ ശവകുടീര സമുച്ചയത്തിന്റെ പ്രധാന കവാടം.
-
അക്‌ബറിന്റെ യഥാർത്ഥ ശവകുടീരം, ശവകുടീരത്തിന്റെ അടിത്തട്ടിൽ.
-
സൗത്ത് ഗേറ്റിലെ അലങ്കരിച്ച ഫലകം
-
അക്‌ബറിന്റെ ശവകുടീരത്തിന്റെ അകവശത്തെ പണി
-
ശവകുടീരത്തിന്റെ സീലിംഗ് വിശദാംശങ്ങൾ, അക്‌ബറിന്റെ ശവകുടീരം, സികന്ദ്ര
-
പ്രധാന ശ്മശാന അറയുടെ പ്രവേശന കവാടത്തിന് മുകളിലുള്ള കാലിഗ്രാഫി.
-
പ്രധാന ശവകുടീരത്തിന്റെ പ്രവേശന കമാനം (അകത്തെ വിശദവിവരങ്ങൾ)
അവലംബം
തിരുത്തുക- ↑ "Fascinating monuments, timeless tales". The Hindu. Chennai, India. 22 September 2003. Archived from the original on 2003-10-29. Retrieved 2019-03-25.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Keene, Henry George (1899). "Sikandra". A Handbook for Visitors to Agra and Its Neighbourhood (6 ed.). Thacker, Spink & Co. p. 43.
- Havell, Ernest Binfield (1904). "Sikandra". A Handbook to Agra and the Taj, Sikandra, Fatehpur-Sikri, and the Neighbourhood. Longmans, Green & Co., London.
പുറം കണ്ണികൾ
തിരുത്തുക- അക്‌ബറിന്റെ ശവകുടീരം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ASI's page on Akbar's tomb