അക്കൊമൊഡേറ്റീവ് ഇൻസഫിഷ്യൻസി
ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കണ്ണിന്റെ കഴിവ് (അക്കൊമഡേഷൻ) പ്രായത്തിനനുസരിച്ചുള്ള പരിധികളെക്കാൾ കുറയുന്ന അവസ്ഥയാണ് അക്കൊമൊഡേറ്റീവ് ഇൻസഫിഷ്യൻസി എന്ന് അറിയപ്പെടുന്നത്.[1]
പ്രായത്തിനനുസരിച്ച് അക്കൊമഡേഷനിൽ കുറവ് വരുന്ന അവസ്ഥയായ വെള്ളെഴുത്തിൽ നിന്ന് വേറിട്ട അവസ്ഥയാണ് ഇത്. പക്ഷേ യാന്ത്രികമായി രണ്ട് അവസ്ഥകളും സമീപത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ലെൻസിലെ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ (ഇലാസ്തികത കുറയുകയും കാഠിന്യം വർദ്ധിക്കുകയും ചെയ്യുന്നു) സിലിയറി പേശികളുടെ ശക്തി കുറവ് എന്നിവ കാരണം അക്കൊമഡേഷനിൽ ഉണ്ടാകുന്ന ഫിസിയോളജിക്കൽ അപര്യാപ്തതയാണ് വെള്ളെഴുത്ത്.
കൺവെർജെൻസ് അപര്യാപ്തത ഉള്ള ആളുകളിൽ അക്കൊമഡേഷൻ ഇൻസഫിഷ്യൻസിയും സാധാരണയായി കാണപ്പെടുന്നു.[2]
വിഭാഗങ്ങൾ
തിരുത്തുകഅക്കൊമഡേഷൻ ഇൻസഫിഷ്യൻസി വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഇൽ-സസ്റ്റെയിൻഡ് അക്കൊമഡേഷൻ
തിരുത്തുകഇതിൽ, അക്കൊമഡേഷൻ വ്യാപ്തി സാധാരണമായിരിക്കും, എന്നാൽ കൂടുതൽ നേരം സമീപ കാഴ്ച ഉപയോഗിച്ച് കഴിഞ്ഞാൽ, അക്കൊമഡേഷൻ ശക്തി കുറഞ്ഞ് അടുത്ത് കാഴ്ചയിൽ മങ്ങൽ ഉണ്ടാകും.[3]
അക്കൊമഡേഷൻ പരാലിസിസ്
തിരുത്തുകഅക്കൊമഡേഷൻ പരാലിസിസിൽ അക്കൊമഡേഷൻ വ്യാപ്തി ഗണ്യമായി കുറയുകയോ, പൂർണ്ണമായും ഇല്ലാതാകുന്നുകയോ (സൈക്ലോപ്ലെജിയ) ചെയ്യാം.[4] സിലിയറി പേശി പരാലിസിസ് അല്ലെങ്കിൽ ഒക്യുലോമോട്ടർ നാഡി പരാലിസിസ് മൂലം ഇത് സംഭവിക്കാം.[1] അട്രോപിൻ പോലുള്ള പാരസിപാത്തോളിറ്റിക് മരുന്നുകളും അക്കൊമഡേഷൻ പരാലിസിസിന് കാരണമാകും.[3]
അസമമായ അക്കൊമഡേഷൻ
തിരുത്തുകരണ്ട് കണ്ണുകൾക്കിടയിൽ അക്കൊമഡേഷൻ വ്യാപ്തി 0.5 ഡയോപ്റ്ററിലോ അതിൽ കൂടുതലോ വ്യത്യാസപ്പെട്ടാൽ, അത് അസമമായി കണക്കാക്കപ്പെടുന്നു.[4] ഓർഗാനിക് രോഗങ്ങൾ, തല ട്രോമ അല്ലെങ്കിൽ ഫംഗ്ഷണൽ ആംബ്ലിയോപിയ എന്നിവ അസമമായ അക്കൊമഡേഷന് കാരണമാകാം.
കാരണങ്ങൾ
തിരുത്തുകസിസ്റ്റമിക് അല്ലെങ്കിൽ ലോക്കൽ കാരണങ്ങളാൽ ഉണ്ടാകുന്ന ലെൻസിന്റെ അകാല സ്ലീറോസിസ് അല്ലെങ്കിൽ സിലിയറി പേശികളുടെ ബലഹീനത അക്കൊമഡേഷൻ്റെ അപര്യാപ്തതയ്ക്ക് കാരണമായേക്കാം.[1] പ്രമേഹം, ഗർഭം, സമ്മർദ്ദം, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് പേശികളുടെ ബലഹീനതയുടെ സിസ്റ്റമിക് കാരണങ്ങൾ. ഓപ്പൺ ആംഗിൾ ഗ്ലോക്കോമ, ഐറിഡോസൈക്ലിറ്റിസ് തുടങ്ങിയവ ലോക്കൽ കാരണങ്ങളാണ്.
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുകസമീപ കാഴ്ചയിലെ മങ്ങൽ അല്ലാതെ, വായിക്കുമ്പോൾ തലവേദന, കണ്ണിന്റെ ബുദ്ധിമുട്ട് തുടങ്ങിയ അസ്തെനോപിക് ലക്ഷണങ്ങൾ കൂടി അക്കൊമഡേറ്റീവ് ഇൻസഫിഷ്യൻസി മൂലം ഉണ്ടാകാം.[1] അക്കൊമഡേഷൻ വ്യാപ്തി 2 ഡയോപ്റ്ററിൽ കുറയുന്നത് ഒരു പ്രധാന അടയാളമാണ്.[4]
ചികിത്സ
തിരുത്തുകഈ രോഗത്തിലേക്ക് നയിക്കുന്ന അടിസ്ഥാന കാരണങ്ങൾ (ലോക്കൽ അല്ലെങ്കിൽ സിസ്റ്റമിക്) കണ്ടെത്തി ചികിൽസിക്കുന്നതാണ് ഒന്നാമത്തെ നടപടി. അക്കൊമഡേഷൻ സാധാരണ നിലയിലേക്ക് മെച്ചപ്പെടുന്നതുവരെ ദുർബലമായ കോൺവെക്സ് ലെൻസുകൾ സമീപ കാഴ്ചയ്ക്ക് വേണ്ടി നിർദ്ദേശിക്കാം.[1] അക്കൊമഡേഷൻ മെച്ചപ്പെടുത്തുന്നതിന് അക്കൊമഡേഷൻ വ്യായാമങ്ങൾ നിർദ്ദേശിക്കാം.
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Khurana, AK (September 2008). "Asthenopia, anomalies of accommodation and convergence". Theory and practice of optics and refraction (2nd ed.). Elsevier. pp. 100–107. ISBN 978-81-312-1132-8.
- ↑ Synopsis of Clinical Ophthalmology (3 ed.). Elsevier. 2013. pp. 321–333.
- ↑ 3.0 3.1 Duke, Elder's (1969). "Anomalies of accommodation". The practice of refraction, (8th ed.). London,: Churchill. ISBN 0-7000-1410-1.
{{cite book}}
: CS1 maint: extra punctuation (link) - ↑ 4.0 4.1 4.2 William J., Benjamin (2006). "Accommodation, the Pupil, and Presbyopia". Borish's clinical refraction (2nd ed.). St. Louis Mo.: Butterworth Heinemann/Elsevier. p. 112. ISBN 978-0-7506-7524-6.