നിർവധി സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും മൂന്നുപേരു കൊല്ലുകയും ചെയുത കുപ്രസിദ്ധനായ ഒരു കുറ്റവാളിയായിരുന്നു അക്കു യാദവ് എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന  ഭരത് കാളീചരൺ.(Akku_Yadav, alias Akku Yadav,1972 - August 13, 2004).

2004 ആഗസ്റ്റ് 13 ന് നാഗ്‌പൂർ ജില്ലയിലെ കസ്തൂർബാ നഗറിൽ വച്ച്  200 സ്ത്രീകളുടെ ഒരു കൂട്ടം യാദവിനെ വധിച്ചു. അവർ അക്കു യാദവിനെ നിരവധി തവണ കഠാരകളാൽ കുത്തുകയും മുഖത്ത് കല്ലെറിയുകയും മുളകുപൊടി വിതറുകയും ചെയ്തു.  അക്കുവിന്റെ ഒരു ഇര അയാളുടെ ലിംഗം ഛേദിച്ചു.നാഗ് പൂർ ജില്ലാ കോടതിയിൽ കോടതിമുറിയുടെ മാർബിൾ  തറയിലാണ് കൊലപാതകം നടന്നത്.പത്തു വർഷത്തിലേറെക്കാലം യാദവ്  നാട്ടുകാരായ സ്ത്രീകളെ ബലാൽത്സംഗം ചെയ്യുകയും  ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും പരാതികൾ കൊടുത്തിട്ടും പോലീസ് യാതൊരു നടപടിയുമെടുത്തിരുന്നില്ലെന്നും പോലീസുകാർ യാദവിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നുവെന്നും  യാദവിനെ വകവരുത്തിയവർ പറഞ്ഞു. ഇയാൾ മൂന്നുപേരെ കൊന്ന് മൃതദേഹങ്ങൾ റെയിൽ വേ ട്രാക്കിലെറിഞ്ഞതായും ആരോപണമുണ്ട്. കോടതിയിൽ വച്ച് തന്റെ ഇരകളിൽ ഒരാളെ വേശ്യ എന്നു വിളിച്ചതാണ് ആൾകൂട്ടത്തെ പ്രകോപിപ്പിച്ചത്. ആ ഗ്രാമത്തിലെ എല്ലാ സ്ത്രീകളും കുറ്റം സ്വയം ഏറ്റെടുക്കാൻ എത്തുകയുണ്ടായി. തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് ചെയ്ത സ്ത്രീകളെ വെറുതെ വിട്ടു.

2012 ൽ സമാനമായ സാഹചര്യത്തിൽ അക്കു യാദവിന്റെ അനന്തരവൻ അമർ യാവദിനെയും കൊലചെയ്യുകയുണ്ടായി In 2012,[1]

റഫറൻസുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അക്കു_യാദവ്&oldid=3135378" എന്ന താളിൽനിന്ന് ശേഖരിച്ചത്