അക്കരംകൊല്ലി
ശാഖകളില്ലാത്ത ഒരു ചെറിയ ഏകവർഷിച്ചെടിയാണ് കാട്ടുമൈലോചിന, പാറപ്പൂവ് എന്നെല്ലാം അറിയപ്പെടുന്ന അക്കരംകൊല്ലി. (ശാസ്ത്രീയനാമം: Polycarpaea corymbosa) [1]. കാലിത്തീറ്റയായി ഉപയോഗിക്കുന്നു. മണലുള്ള മണ്ണിലും തുറസ്സായ സ്ഥലങ്ങളിലും വളരുന്നു. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു[2]. അക്കരംകൊല്ലി ചെടിയുടെ അൾസർ രോഗത്തിനെതിരെ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു.[3]
അക്കരംകൊല്ലി | |
---|---|
അക്കരംകൊല്ലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Polycarpaea
|
Species: | P. corymbosa
|
Binomial name | |
Polycarpaea corymbosa Lam.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകEnglish: Oldman's Cap • Hindi: Bugyale • Marathi: Koyap, Maitosin • Tamil: Nilaisedachi, Cataicciver, Pallippuntu • Malayalam: Katu-mailosina • Telugu: Bommasari, Rajuma • Kannada: paade mullu gida, poude mullu, poude mullu gida • Sanskrit: Bhisatta, Okharadi, Parpata, Tadagamritikodbhava- in Herbal Garden, in Rangareddy district of Andhra Pradesh, India. (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
വിവരണം
തിരുത്തുകഅധികം ശാഖകളായി തിരിയാത്ത വാർഷിക ഓഷധിയാണിത്. സമ്മുഖമായി വിന്യസിച്ച ഇലകളുടെ അറ്റത്ത് കൂർത്ത് മുള്ളുപോലുള്ള ഭാഗമുണ്ട്. വെള്ളിനിറത്തിലുള്ള വിദലങ്ങളും പിങ്ക് മുതൽ ഓറഞ്ച് വരെ നിറത്തിലുള്ള ദലങ്ങളുമാണ് പൂക്കൾക്കുള്ളത്. ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്നു. [4]
അവലംബം
തിരുത്തുക- ↑ http://www.zimbabweflora.co.zw/speciesdata/species.php?species_id=123330
- ↑ http://www.flowersofindia.net/catalog/slides/Oldman%27s%20Cap.html
- ↑ http://www.biomedscidirect.com/1378/antiulcer_activity_of_polycarpaea_corymbosa_l_lam_whole_plant_extracts_caryophyllaceae/articlescategories
- ↑ "Polycarpaea corymbosa - Oldman's Cap". Retrieved 2024-12-07.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://eol.org/pages/487615/overview
- http://www.ars-grin.gov/cgi-bin/npgs/html/taxon.pl?407978 Archived 2004-11-19 at the Wayback Machine.