അകുതാഗവ റൂണോസുകെ
ജാപ്പനീസ് ചെറുകഥാകൃത്തും കവിയും ഉപന്യാസകാരനുമാണ് അകുതാഗാവ ര്യൂനോസുകേ (Ryūnosuke Akutagawa). (ജനനം:1മാർച്ച് 1892 - മരണം:24 ജൂലൈ 1927). ജാപ്പനീസ് ചെറുകഥയുടെ പിതാവ് എന്നു് പ്രഖ്യാതനായ അകുതാഗാവയുടെ സ്മരണാർത്ഥം അകുതാഗാവ പ്രൈസ് എന്ന അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. തന്റെ മുപ്പത്തി അഞ്ചാം വയസ്സിൽ അമിതമായ അളവിൽ ബാർബിറ്റൽ എന്ന ഉറക്കഗുളിക കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് ടോക്കിയോ സർവകലാശാലയിൽ പഠനം നടത്തി. റാഷോമൻ എന്ന ചെറുകഥ 1915-ൽ പ്രസിദ്ധീകരിച്ചു. ഈ പേരിൽതന്നെ ഇതൊരു ചലച്ചിത്രമായി ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇതോടെ ജാപ്പ് നോവലിസ്റ്റായ നാസ്ത്യും സൊസെകിയുമായി സമ്പർക്കത്തിലെത്താനും അദ്ദേഹത്തിന്റെ പ്രോത്സാഹനം നേടാനും അകുതാഗവയ്ക്ക് അവസരം ലഭിച്ചു. പ്രധാന കൃതികളെല്ലാം തന്നെ മരണശേഷമാണ് പ്രകാശിതമായത്.[1]
അകുതാഗവ റൂണോസുകെ Ryūnosuke Akutagawa | |
---|---|
![]() Ryūnosuke Akutagawa | |
ജനനം | Tokyo, Japan | 1 മാർച്ച് 1892
മരണം | 24 ജൂലൈ 1927 Tokyo, Japan | (പ്രായം 35)
Occupation | എഴുത്ത് |
Genre | ചെറുകഥ |
Notable works | "In a Grove"
"Rashōmon" "Hana" |
നരകമറയും മറ്റു കഥകളും (1948), കാപ്പ (1951), റാഷോമനും മറ്റു കഥകളും (1952), ജാപ്പനീസ് ചെറുകഥകൾ (1961), ഭംഗിയും അഭംഗിയും (1964), തുസെചുങ് (1964) എന്നിവയാണ് അകുതാഗവ റൂണോസുകെയുടെ മുഖ്യകൃതികൾ.[2]
ജീവിതരേഖതിരുത്തുക
നീഹര തോഷിസോ എന്നായിരുന്നു അകുതോഗോവയുടെ അച്ഛന്റെ പേര്.അമ്മയുടെ പേര് ഫുകു നീഹര. അകുതാഗാവയുടെ ജനനത്തോടെ ഫുകുവിന് ചിത്തഭ്രമം പിടിപെട്ടുതിനാൽ അദ്ദേഹം വളർന്നത് അമ്മാവനായ അകുതാഗാവ മിചിയാക്കിയുടെ കൂടെയായിരുന്നു.അങ്ങനെയാണ് അകുതാഗാവ എന്ന കുടുംബപ്പേര് അദ്ദേഹത്തിന് ലഭിക്കുന്നത്. ജാപ്പനീസ് കലണ്ടർ പ്രകാരം ഡ്രാഗൺ വർഷത്തിലെ ഡ്രാഗൺ മാസത്തിലെ ഡ്രാഗൺ ദിവസത്തിലെ ഡ്രാഗൺ മണിക്കൂറിലായയിരുന്നു അകുതാഗാവ ജനിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഡ്രാഗണിന്റെ പുത്രൻ എന്നർത്ഥം വരുന്ന ര്യൂനോസുകെ എന്ന പേരിട്ടത്.
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ http://www.bookrags.com/biography/ryunosuke-akutagawa/ Ryunosuke Akutagawa Biography
- ↑ http://www.kirjasto.sci.fi/akuta.htm Archived 2008-05-16 at the Wayback Machine. Akutagawa Ryunosuke (1892-1927)
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ചിത്രങ്ങൾ [1]
- http://www.amazon.com/Mandarins-Stories-Ryunosuke-Akutagawa/dp/0977857603
- http://www.jlit.net/authors_works/akutagawa_ryunosuke.html Archived 2008-10-22 at the Wayback Machine.
- വീഡിയോ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അകുതാഗവ_റൂണോസുകെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |