അകുട്ടാൻ (അല്യൂട്ട്: Achan-ingiiga[4]) അലേഷ്യൻ ഈസ്റ്റ് ബറോയിലുള്ള അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു സ്ഥലമാണ്. 2000 ലെ സെൻസസിൽ 713 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസിൻ പ്രകാരം 1,027 ആയി വർദ്ധിച്ചിരുന്നു.അകുട്ടാൻ തുറമുഖം തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.

അകുട്ടാൻ
Skyline of അകുട്ടാൻ
CountryUnited States
StateAlaska
BoroughAleutians East
Incorporated1979[1]
ഭരണസമ്പ്രദായം
 • MayorJoe Bereskin[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ18.9 ച മൈ (48.9 ച.കി.മീ.)
 • ഭൂമി14 ച മൈ (36.3 ച.കി.മീ.)
 • ജലം4.9 ച മൈ (12.6 ച.കി.മീ.)
ഉയരം
98 അടി (30 മീ)
ജനസംഖ്യ
 (2010)[3]
 • ആകെ1,027
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99553
Area code907
FIPS code02-01090

ഭൂമിശാസ്ത്രം

തിരുത്തുക

അലേഷ്യൻ ദ്വീപസമുഹങ്ങളിലെ റെക്കാർഡിംഗ് ഡിസ്ട്രക്റ്റിൽ സ്ഥിതി ചെയ്യുന്ന അകുട്ടാൻ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 54°7′57″N 165°46′30″W / 54.13250°N 165.77500°W / 54.13250; -165.77500 ആണ്. ഫോക്സ് ഐലന്റ്സ് ഗ്രൂപ്പിലെ ക്രെനിറ്റ്സിൻ ദ്വീപുകളിലൊന്നായ കിഴക്കൻ അലൂഷ്യൻസിലെ അകുടാൻ ദ്വീപിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഉനലാസ്കക്ക് 35 മൈൽ (56 കിലോമീറ്റർ) കിഴക്കായും ആങ്കറേജിന് 766 മൈൽ (1,233 കിലോമീറ്റർ) തെക്കുപടിഞ്ഞാറായുമാണിതിന്റെ സ്ഥാനം.

ചരിത്രം, സംസ്കാരം എന്നിവ

തിരുത്തുക

വെസ്റ്റേൺ ഫർ & ട്രേഡിംഗ് കമ്പനിയുടെ ഒരു രോമ സംഭരണ, വ്യാപാര തുറമുഖമായി 1878 ലാണ് അകുട്ടാൻ സ്ഥാപിക്കപ്പെട്ടത്. കമ്പനിയുടെ പ്രതിനിധി ഒരു വാണിജ്യ കോഡ് ഫിഷിംഗ് & പ്രോസസ്സിംഗ് ബിസിനസ്സ് ഇവിടെ സ്ഥാപിക്കുകയും അത് സമീപത്തുള്ള ഉനങ്കാനെ ഈ സമൂഹത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. 1878 ൽ ഒരു റഷ്യൻ ഓർത്തഡോക്സ് പള്ളിയും സ്കൂളും ഇവിടെ പണികഴിപ്പിച്ചെങ്കിലും അതിന്റെ സ്ഥാനത്ത് 1918 ൽ സെന്റ് അലക്സാണ്ടർ നെവ്സ്കി ചാപ്പൽ സ്ഥാപിക്കപ്പെട്ടു.

പസഫിക് വെയ്‍ലിംഗ് കമ്പനി 1912 ൽ അകുട്ടാൻ ഉൾക്കടലിനപ്പുറത്ത് ഒരു തിമിംഗല സംസ്കരണ കേന്ദ്രം നിർമ്മിച്ചു. അലൂഷ്യനിലെ ഒരേയൊരു തിമിംഗല സംസ്കരണകേന്ദരമായിരുന്ന ഇത്, 1939 വരെ പ്രവർത്തിച്ചിരുന്നു.

1942 ജൂണിൽ ജപ്പാനീസ് സേന ഉനലാസ്ക ആക്രമിച്ച ശേഷം യുഎസ് സർക്കാർ അകുടാൻ നിവാസികളെ കെച്ചിക്കാൻ പ്രദേശത്തേക്ക് മാറ്റി. 1942 ജൂണിൽ തഡയോഷി കോഗ പറത്തിയ ജാപ്പനീസ് A6M സീറോ യുദ്ധവിമാനം അകുട്ടാൻ ദ്വീപിൽ അപകടത്തിൽപ്പെട്ടിരുന്നു.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 19.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 24.
  3. "2010 City Population and Housing Occupancy Status". U.S. Census Bureau. Archived from the original on July 21, 2011. Retrieved May 14, 2012.
  4. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
"https://ml.wikipedia.org/w/index.php?title=അകുട്ടാൻ,_അലാസ്ക&oldid=3930922" എന്ന താളിൽനിന്ന് ശേഖരിച്ചത്