അകീൽ ബിൽഗ്രമി
ഇന്ത്യൻ വംശജനായ ഭാഷാചിന്തകനും എഴുത്തുകാരനുമാണ് അകീൽ ബിൽഗ്രമി.രാഷ്ട്രീയവും ധാർമ്മികവും മനഃശാസ്ത്രപരവുമായ വിഷയങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ലേഖനങ്ങളും ബിൽഗ്രമി രചിച്ചിട്ടുണ്ട്.ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയിലെ തത്ത്വചിന്താ വിഭാഗത്തിലെ സിഡ്നി മോർഗൻബേസ്സർ പ്രൊഫസ്സർ ആയി സേവനമനുഷ്ഠിച്ചുവരുന്ന ബിൽഗ്രമിയുടെ ചില ലേഖനങ്ങൾ വിശാലമായ സാമൂഹ്യ-സാംസ്കാരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ജനനം | India | 28 ഫെബ്രുവരി 1950
---|---|
കാലഘട്ടം | Contemporary philosophy |
പ്രദേശം | Western philosophy |
ചിന്താധാര | Analytic philosophy |
പ്രധാന താത്പര്യങ്ങൾ | Philosophy of the mind, Philosophy of language, Secularism |
വിദ്യാഭ്യാസം
തിരുത്തുക1970 ൽ ബോംബെ സർവകലാശാലയിലെ എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ബിരുദവും ഓക്സ്ഫോർഡ്സർവ്വകലാശാലയിൽ റോഡ്സ് സ്കോളർ സഹിതം ബിരുദം നേടിയ ശേഷം അമേരിക്കയിലേക്ക് പ്രവർത്തനരംഗം മാറ്റി. 1983 ൽ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്.ഡിയും കരസ്ഥമാക്കി.[1]
സ്വാധീനം
തിരുത്തുകകാൾ മാർക്സ്, ബെർട്രാൻഡ് റസ്സൽ, ഡൊണാൾഡ് ഡേവിഡ്സൺ, നോം ചോംസ്കി എന്നിവർ പ്രൊഫസർ ബിൽഗ്രാമിയെ സ്വാധീനിച്ചിട്ടുണ്ട്.കൂടാതെ മാർക്സിലും ഗാന്ധിയിലും പ്രത്യക്ഷമായ സമാനത അദ്ദേഹത്തിന്റെ രചനയായ മാർക്സ്- ഗാന്ധി ആൻഡ് മോഡേണിറ്റി (2014)യിൽ നിരീക്ഷിച്ചിട്ടുണ്ട്.
കൃതികൾ
തിരുത്തുക- ബിലീഫ് ആൻഡ് മീനിങ് (ബ്ലാക്വെൽ, 1992)
- സെൽഫ് നോളജ് ആൻഡ് റെസെൻമെന്റ് (ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2006)
- സെക്യുലറിസം, ഐഡന്റിറ്റി, ആൻഡ് എൻസാൻമെന്റ്മെന്റ് (ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2014)
- പൊളിറ്റിക്സ് ആൻഡ് ദി മോറൽ സൈക്കോളജി ഓഫ് ഐഡന്റിറ്റി (ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്,)