ജപ്പാനിലെ ഹൊക്കൈഡൊ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അകാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Akan National Park ജാപ്പനീസ്: (阿寒国立公園 Akan Kokuritsu Kōen?). ദൈസെത്സുസ്സാൻ എന്ന ദേശീയോദ്യാനവുമായി കൂടിചേർന്നണ് ഇത് സ്ഥിതിചെയ്യുന്നത്. ഹൊക്കൈഡൊ ദ്വീപിലെത്തന്നെ ഏറ്റവും പഴയ രണ്ട് ദേശീയോദ്യാനങ്ങളാണിവ.[1] 1934 ഡിസംബർ 4 നാണ് അകാൻ ദേശീയോദ്യാനം സ്ഥാപിതമാകുന്നത്. [2][3]

അകാൻ ദേശീയോദ്യാനം
阿寒国立公園
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape)
Mashu-ko Lake.jpg
Lake Mashu (September 2005)
Map showing the location of അകാൻ ദേശീയോദ്യാനം
Map showing the location of അകാൻ ദേശീയോദ്യാനം
Akan National Park in Japan
LocationHokkaidō, Japan
Nearest cityTeshikaga
Coordinates43°32′40″N 144°17′1″E / 43.54444°N 144.28361°E / 43.54444; 144.28361Coordinates: 43°32′40″N 144°17′1″E / 43.54444°N 144.28361°E / 43.54444; 144.28361
Area904.81 കി.m2 (349.35 ച മൈ)
EstablishedDecember 4, 1934
Governing bodyMinistry of the Environment

അഗ്നിപർവ്വത ഗർത്തങ്ങളും അതിനോടുചേർന്ന വനമേഖലയും ഉൾപ്പെടുന്നതാണ് അകാൻ ദേശീയോദ്യാനം. ഇത് 90,481 ഹെക്ടർ (904.81 കി.m2) വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്നു.[2][3] സ്പടികസമാനമായ തടാകങ്ങൾ, ചൂടരുവികൾ, മറീമോ എന്നറിയപ്പെടുന്ന വലിയ ആൽഗകൾ എന്നിവയ്ക്കെല്ലാം പ്രസിദ്ധമാണിവിടം.

ഭാഗങ്ങൾതിരുത്തുക

അകാൻ ദേശീയോദ്യാനത്തെ രണ്ട് ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. കവായു, അകാൻ എന്നിവയാണവ.[4]

കവായുതിരുത്തുക

ലോ അഗ്നിപർവ്വതം, കവായു ഒൺസെൻ എന്ന ചൂടരുവി എന്നിവ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. കുസ്സാറൊ തടാകം, ബിഹോറൊ പാസ്സ്, മൊകൊതൊ പർവ്വതം, നിഷിബെത്സു തടാകം എന്നിവയും ഈ പ്രദേശത്താണ്.[5] ഇവിടത്തെ മാഷു തടാകം ഒരു അഗ്നിപർവ്വതമുഖ തടാകമാണ്. ലോകത്തിലെതന്നെ ഏറ്റവും പരിശുദ്ധമായ തടാകങ്ങളിൽ ഒന്നാണിത്. ഇതിന്റെ ഉപരിതലത്തിൽ നിന്നും 40മീറ്റർ താഴ്ചവരെ ദൃശ്യങ്ങൾ വ്യക്തമായി കാണാം.

അകാൻതിരുത്തുക

20 കിലോ മീറ്ററിലും അധികം വലിപ്പമുള്ള ഒരു ഗർത്തമാണ് അകാൻ കാൽദെറ. മീക്കാാൻ പർവ്വതം എന്നിവ ഉൾപ്പെടുന്ന അകൻ അഗ്നിപർവ്വതസമൂഹവും, ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.[6]

അവലംബംതിരുത്തുക

  1. "Welcome to AKAN -Akan National Park". Akan Tourism Association & Community Development Promotion Organization. ശേഖരിച്ചത് 2008-10-11.
  2. 2.0 2.1 "Akan National Park 90,481 ha,:(Dec, 4, 1934)". Japan Integrated Biodiversity Information System. Ministry of the Environment. മൂലതാളിൽ നിന്നും 6 April 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-23.
  3. 3.0 3.1 "The Akan National Park". World Database on Protected Areas. UNEP and IUCN. ശേഖരിച്ചത് 2009-04-23.
  4. "Introducing places of interest: Akan National Park (Kawayu Area)". National Parks of Japan. Ministry of the Environment. മൂലതാളിൽ നിന്നും 2014-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-23.
  5. "Introducing places of interest: Akan National Park (Kawayu Area)". National Parks of Japan. Ministry of the Environment. മൂലതാളിൽ നിന്നും 2014-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-23.
  6. "Akan National Park 90,481 ha,:(Dec, 4, 1934)". Japan Integrated Biodiversity Information System. Ministry of the Environment. മൂലതാളിൽ നിന്നും 6 April 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-23.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അകാൻ_ദേശീയോദ്യാനം&oldid=3622462" എന്ന താളിൽനിന്ന് ശേഖരിച്ചത്