എ.ഡി. 12 ആം ശതകത്തിന്റെ അവസാനത്തിൽ തൊണ്ടൈനാട്ടിൽ പുളിങ്കുടിയിൽ പിറന്ന നാർകവിരാചനമ്പി രചിച്ച കൃതി. ഗാർഹിക ജീവിതക്രമങ്ങളാണ് ഇതിലെ പ്രതിപാദ്യം. നമ്പിയുടെ പിതാവായ ഉയ്യവന്താർ ഒരു ജൈനൻ ആയിരുന്നു എന്നു പരാമർശമുണ്ട്. കുലശേഖര പാണ്ഡ്യന്റെ സമകാലികനായിരുന്നു നമ്പി. തൊൽകാപ്പിയം, പന്തിരുപടലം എന്നിവയെ ആസ്പദമാക്കി നിർമിച്ച ശ്രേഷ്ഠമായ അകപ്പൊരുൾ ഇലക്കണനൂൽ ആണ് ഈ ഗ്രന്ഥം. ഇതിൽ പറയുന്ന ലക്ഷണമൊത്തിണങ്ങിയ കാവ്യമാണ് തഞ്ചൈവാണൻ കോവൈ. തമിഴ് സാഹിത്യകാരന്മാർ മുമ്പ് മനുഷ്യജീവിതത്തെ കുടുംബസംബന്ധി, ബാഹ്യലോകസംബന്ധി എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. ഇവയിൽ ആദ്യത്തേത് അകപ്പൊരുൾ എന്നും രണ്ടാമത്തേത് പുറപ്പൊരുൾ എന്നും വ്യവഹരിക്കപ്പെട്ടുവന്നു. പുരുഷാർഥങ്ങളിൽ മൂന്നാമത്തേതായ കാമം അകപ്പൊരുളിൽ അടങ്ങുന്നു; മറ്റു മൂന്നും പുറപ്പൊരുളിലും. ഈ രണ്ടു പൊരുളിന്റെയും ലക്ഷ്യം ആനന്ദമാണ്. അകപ്പൊരുൾ സംബന്ധിച്ച ലക്ഷണഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടതാണ് അകപ്പൊരുൾവിളക്കം.

  • Takahashi, Takanobu (1995), Tamil Love Poetry and Poetics, Leiden: E.J. Brill, ISBN 90-04-09352-4

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകപ്പൊരുൾവിളക്കം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകപ്പൊരുൾവിളക്കം&oldid=2875605" എന്ന താളിൽനിന്ന് ശേഖരിച്ചത്