തമിഴ്നാട്ടിലെ പ്രസിദ്ധരായ 18 സിദ്ധന്മാരിൽ ഒരാൾ. പട്ടിണത്തുപിള്ളയാരുടെ കാലത്തിനുമുമ്പ് ഭോഗർ, കൊങ്കണർ, ചട്ടമുനി എന്നിവരുടെ സമകാലികനായി ഏതാണ്ട് എ.ഡി. 9-ം ശതകത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. തത്ത്വജ്ഞാനശകലങ്ങൾ, വേദാന്തചിന്തകൾ എന്നിവയെ ലളിതഗാനരൂപത്തിലാക്കുകയും മധുരമായി ആലപിക്കുകയും ചെയ്ത സിദ്ധർ സാധാരണ ജനങ്ങളുടെ ആരാധനാപാത്രമായിത്തീർന്നു.

ഇദ്ദേഹത്തിന്റെ ഓരോ ഈരടിയുടെ ഒടുവിലും മനസാകുന്ന പിശാചിനെ അകപ്പെയ് എന്നു സംബോധന ചെയ്തു കാണുന്നു. ഇതിനാലാണ് ഇദ്ദേഹത്തിന് അകപ്പെയ്സിദ്ധർ (അകപ്പെയ്ചിത്തർ) എന്നു പേർ ലഭിച്ചത്.

(ജ്ഞാനക്കോവൈ : പരിഭാഷ)

ജ്ഞാനക്കോവൈ എന്ന തമിഴ് ഗ്രന്ഥത്തിൽ സിദ്ധരുടെ എല്ലാ ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

തമിഴ്നാട്ടിൽ ഭക്തിഗായകരുടെ ഇടയിൽ സിദ്ധരുടെ പാട്ടുകൾക്കു പ്രചാരമുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകപ്പേയ് സിദ്ധർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അകപ്പേയ്_സിദ്ധർ&oldid=2279648" എന്ന താളിൽനിന്ന് ശേഖരിച്ചത്