അംബോസെലി ദേശീയോദ്യാനം (മുൻപ് മസായ് അംബൊസെലി ഗെയിം റിസർവ്), കെനിയയിലെ കജിയാഡോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കെനിയ-ടാൻസാനിയ അതിർത്തിയിലുടനീളം പരന്നു കിടക്കുന്ന ആവാസവ്യവസ്ഥയുടെ കാമ്പായ 8,000 ചതുരശ്ര കിലോമീറ്റർ (3,100 ചതുരശ്ര മൈൽ) ഉൾപ്പെടെ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി, 39,206 ഹെക്ടർ (392 കിമീ2) അഥവാ 151 ചതുരശ്ര മൈലാണ്.[1]

Amboseli National Parks
Map showing the location of Amboseli National Parks
Map showing the location of Amboseli National Parks
അംബോസെലി ദേശീയോദ്യാനത്തിന്റെ സ്ഥാനം
Locationകജിയാഡോ കൗണ്ടി,  Kenya
Nearest cityനയ്റോബി
Coordinates02°38′29″S 37°14′53″E / 2.64139°S 37.24806°E / -2.64139; 37.24806Coordinates: 02°38′29″S 37°14′53″E / 2.64139°S 37.24806°E / -2.64139; 37.24806
Area392 കി.m2 (151 sq mi)
Established1974 -ദേശീയോദ്യാനം (1906-ൽ സംരക്ഷിത വനമേഖല))
Visitors120,000 (estimated) (in 2006)
Governing bodyKenya Wildlife Service, Olkejuado County Council and the മസായ് ഗോത്രം)

ഇവിടുത്തെ പ്രാദേശിക ജനങ്ങൾ പ്രധാനമായും മസായ് വർഗ്ഗക്കാരാണ്. എന്നാൽ രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഈ പ്രദേശത്തെ വിജയകരമായ ടൂറിസവും ചതുപ്പുനിലങ്ങളുടെ സാമീപ്യത്താലുള്ള സമ്പന്നമായ കൃഷിയും ആകർഷിക്കുകയും ഈ മേഖലയിലേയ്ക്കു കുടിയേറുകയും ചെയ്തു. ഈ തുച്ഛമായ മഴയുള്ള പ്രദേശം (ശരാശരി 350 mm (14 in)) പക്ഷിനിരീക്ഷകരുടെ പറുദീസയാണ്. ജല പക്ഷികൾ, പെലിക്കൺ, കിംഗ്ഫിഷർ, ക്രേക്സ്, ഹാംമെർകോപ്പുകൾ തുടങ്ങി 400 ഇനം പക്ഷികളെ ഇവിടെ കാണുവാൻ സാധിക്കുന്നു.

അവലംബംതിരുത്തുക

  1. "World Database on Protected Areas: Amboseli Nationalpark". sea.unep-wcmc.org. ശേഖരിച്ചത് 28 ജൂലൈ 2008.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അംബോസെലി_ദേശീയോദ്യാനം&oldid=3622448" എന്ന താളിൽനിന്ന് ശേഖരിച്ചത്