അംബുജം സുരാസു
മലയാളനാടകരംഗത്തെ ശ്രദ്ധേയയായ ഒരു നടിയായിരുന്നു അംബുജം സുരാസു (മരണം: 6-ജൂലൈ 2011) (66 വയസ്സ്). നാല് പതിറ്റാണ്ടോളം മലയാള നാടകവേദികളിൽ സജീവമായിരുന്നു.
അംബുജം സുരാസു | |
---|---|
മരണം | ജൂലൈ 6, 2011 മുക്കം, കോഴിക്കോട്, കേരളം |
ജീവിതരേഖ
തിരുത്തുക1945 - ൽ അഗസ്ത്യൻമൂഴിയിൽ അച്ചുവിന്റെയും നാണിയമ്മയുടെയും മകളായി ജനിച്ചു. പതിനെട്ടാം വയസ്സിൽ (1963) സി.എൽ. ജോസിന്റെ മകനേ നിനക്കുള്ള സമ്പാദ്യം എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. കെ.ടി. മുഹമ്മദിന്റെ സൃഷ്ടി എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകരംഗത്തെത്തിയത്. കോഴിക്കോട് സംഗമം, കലിംഗ, ചിരന്തന, നിലമ്പൂർ ബാലന്റെ കളിത്തറ തുടങ്ങിയ നാടകസംഘങ്ങളിലെല്ലാം ഇവർ പ്രവർത്തിച്ചിരുന്നു. 1980 -ൽ നാടകനടനും തിരക്കഥാകൃത്തും സംവിധായകനുമായ സുരാസുവിന്റെ ജീവിതപങ്കാളിയായി[1]. സുരാസു-അംബുജം ദമ്പതിമാർക്ക് മക്കളില്ല.
നാടകവേദികളിലും സ്ത്രീവിമോചന പ്രവർത്തനങ്ങളിലും ഇവർ നാലു പതിറ്റാണ്ടോളം സജീവമായി പ്രവർത്തിച്ചിരുന്നു. 1997 - ൽ സുരാസുവിന്റെ മരണശേഷം അജിതയ്ക്കും അന്വേഷിക്കുമൊപ്പം സ്ത്രീവിമോചന പ്രസ്ഥാനവുമായി പ്രവർത്തിച്ചു. കൂടാതെ സാറാ ജോസഫ്, സുഗതകുമാരി എന്നിവർക്കൊപ്പവും അംബുജം പ്രവർത്തിച്ചിരുന്നു[2]. ഇടശ്ശേരിയുടെ കൂട്ടുകൃഷി യിലാണ് (2007) അവസാനമായി അംബുജം അഭിനയിച്ചത്. ചില ചലച്ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്[3].
പുരസ്കാരം
തിരുത്തുക- മികച്ച നാടകനടിക്കുള്ള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം - 1975
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-09. Retrieved 2011-07-06.
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753765&contentId=9626997&tabId=11[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.metrovaartha.com/2011/07/06095239/ambujam-surasu20110706.html[പ്രവർത്തിക്കാത്ത കണ്ണി]