വിവിധ കർണാടക രാഗങ്ങളിൽ 600 ലധികം കർണാടക കൃതികൾ രചിച്ചിട്ടുള്ള ഒരു സംഗീതജ്ഞയാണ് അംബുജം കൃഷ്ണ (1917 - 1989 [1]) [2]

പ്രമാണം:Ambujam-krishna-composer.jpg
അംബുജം കൃഷ്ണ - രചയിതാവ്

വ്യക്തിജീവിതം

തിരുത്തുക

മധുരയിലെ അഭിഭാഷകനായ കെ വി രംഗ അയ്യങ്കാരുടെ മകളാണ് അംബുജം കൃഷ്ണ. കാരക്കുടി ഗണേശന്റെയും ഗണേശ ഭാഗവതരുടെയും കീഴിലാണ് സംഗീത പരിശീലനം നേടിയത്. ടി വി സുന്ദരം അയ്യങ്കാരുടെ മകനും വ്യവസായിയുമായ ടി എസ് കൃഷ്ണയെ അവർ വിവാഹം കഴിച്ചു. [3] ഡൽഹി സർവകലാശാലയിൽ നിന്ന് ഹോം സയൻസിൽ ബിരുദം നേടി. [2] വ്യവസായി സുരേഷ് കൃഷ്ണ ഇവരുടെ മകനാണ്. [4]

സംഗീതയാത്ര

തിരുത്തുക

സംസ്കൃതം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിൽ അംബുജം കൃഷ്ണ കൃതികൾ രചിച്ചിട്ടുണ്ട്. ഒരേ ഗാനത്തിൽ ഒന്നിലധികം ഭാഷകളിൽ മണിപ്രവാളത്തിലും ഗാനങ്ങളും അവർ രചിച്ചിട്ടുണ്ട്. അവരുടെ രചനകൾ ഗീതാമാല എന്ന പേരിൽ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ടി എൻ ശേഷഗോപാലൻ, വി വി സദഗോപൻ, എസ് രാമനാഥൻ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ തുടങ്ങിയ വിവിധ സംഗീതജ്ഞർ അവരുടെ രചനകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. [2] മധുരയിലെ ശ്രീ സത്ഗുരു സംഗീത സമാജത്തിന്റെ മുതിർന്ന ഭാരവാഹിയായിരുന്നു. സഭയുടെ ഒരു വിഭാഗമായി അവർ സദ്ഗുരു സംഗീത വിദ്യാലയം എന്ന ഒരു സംഗീത കോളേജ് ആരംഭിച്ചു. [4]

  1. "Ambujam Krishna". Archived from the original on 16 September 2019. Retrieved 16 September 2019.
  2. 2.0 2.1 2.2 "Famous Carnatic Composers - AMK". Archived from the original on 16 September 2019. Retrieved 16 September 2019.
  3. "Ambujam Krishna". 11 November 2008. Archived from the original on 16 September 2019. Retrieved 16 September 2019.
  4. 4.0 4.1 Vijayaraghavan, Sujatha (22 June 2017). "Commemorated through song". The Hindu. Archived from the original on 16 September 2019. Retrieved 16 September 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അംബുജം_കൃഷ്ണ&oldid=3809652" എന്ന താളിൽനിന്ന് ശേഖരിച്ചത്