കർണ്ണാട സംഗീതത്തിലെ ഒരു സംഗീത സൃഷ്ടിയാണ് കൃതി (Sanskrit: कृति, krti). കീർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി സാഹിത്യത്തിനേക്കാൾ (വരികളേക്കാൾ) സംഗീത രൂപത്തിന് കൂടുതൽ പ്രധാന്യം നൽകുന്ന സംഗീത സൃഷ്ടികളാണിവ.

ഘടന തിരുത്തുക

സാധാരണയായി കൃതികൾക്ക് 3 ഭാഗങ്ങളാണുള്ളത്.

  • പല്ലവി - ആദ്യഭാഗം
  • അനുപല്ലവി - രണ്ടാമത്തെ ഭാഗം, ചില കൃതികളിൽ ഉണ്ടാകില്ല
  • ചരണം - അവസാന ഭാഗം, നീളമേറിയത്

അനുപല്ലവിയ്ക്ക് സമാനമായ ശൈലിയായിരിക്കും ചരണങ്ങൾക്കുമുണ്ടാകുക. ചരണങ്ങളുടെ അവസാന വരിയിൽ വാഗ്ഗേയകാരനെ തിരിച്ചറിയാനുള്ള മുദ്ര ഉണ്ടാകും. ഭക്തി, ശൃംഗാരം, ശോകം, ആനന്ദം എന്നിവ പ്രകടമാക്കുന്നവയായിരിക്കും കൃതികളിലെ സാഹിത്യത്തിന്റെ ഉള്ളടക്കം.

വ്യത്യാസങ്ങൾ തിരുത്തുക

ചില കൃതികളുടെ അനുപല്ലവിയ്ക്കും ചരണത്തിനുമിടയിൽ ചിട്ടസ്വരങ്ങൾ ഉണ്ടാകും. ഇവയ്ക്ക് സ്വരങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ചിട്ടസ്വരങ്ങൾ കൃതിയുടെ അതേ കാലത്തിലും മധ്യമകാലത്തിലും പാടാറുണ്ട്. ഊത്തുക്കാട് വെങ്കട രവി, മുത്തുസ്വാമി ദീക്ഷിതർ തുടങ്ങിയ വാഗ്ഗേയകാരന്മാരുടെ പല കൃതികളിലും അനുപല്ലവി ഒഴിവാക്കിക്കൊണ്ട് പല്ലവിയ്ക്കു ശേഷം സമഷ്ടി ചരണം ആലപിക്കുന്നു. [1]

ചില കൃതികളുടെ ചരണങ്ങളുടെ അവസാനഭാഗത്തുള്ള വരികൾ മധ്യമകാലത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ടാകും. ഇവയ്ക്ക് മറ്റുള്ള വരികളേക്കാൾ താരതമ്യേന വേഗത കൂടുതലായിരിക്കും. [2]

ചില കൃതികൾക്ക് അനുപല്ലവി ഇല്ലെങ്കിലും ധാരാളം ചെറിയ ചരണങ്ങൾ ഉണ്ടാകും. കൃതികൾ ആലപിക്കുമ്പോൾ കൃതിയിലെ ഏതെങ്കിലും ഒരു വരി നിരവലിനായി തിരഞ്ഞെടുക്കുന്നു.

പ്രശസ്തമായ കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. എ.കെ. രവീന്ദ്രനാഥ്. ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 141. ISBN 9788176389440.
  2. About Indian Music

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൃതി_(കർണ്ണാടകസംഗീതം)&oldid=2695587" എന്ന താളിൽനിന്ന് ശേഖരിച്ചത്