അംജദ് ഖാൻ
അംജദ് ഖാൻ 1940 നവംബർ 12 മുംബൈ ജനിച്ചു ഇതിഹാസ നടൻ ജയന്തിന്റെ മകനായ അംജദ് ഖാൻ 1951ൽ നാസ്നീൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അബ് ദില്ലി ദുർ നഹി, ഹിന്ദുസ്ഥാൻ കി കസം (1957,73) ഇന്നീ ചിത്രങ്ങൾക്ക് ശേഷം ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ 'ഷോലെ'യിലെ ഗബ്ബർസിംഗ്[1] എന്ന വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കിയ അംജദ് ഖാൻ 130ഓളം സിനിമയിൽ അഭിനയിച്ചു. മലയാളത്തിൽ ഈ ലോകം ഇവിടെകുറെ മനുഷ്യർ എന്ന ചിത്രത്തിൽ അബ്ബാസ് എന്ന കഥാപാത്രം ചെയ്തു 1992 ജൂലായ് 27ന് അദ്ദേഹം ജീവിതത്തോട് വിടപറഞ്ഞു.
അംജദ് ഖാൻ | |
---|---|
പ്രമാണം:AmjadKhan.jpg | |
ജനനം | അംജദ് സകാരിയ ഖാൻ 12 നവംബർ 1940 |
മരണം | 27 ജൂലൈ 1992 | (പ്രായം 51)
തൊഴിൽ | ചലച്ചിത്രനടൻ, സംവിധായകൻ |
സജീവ കാലം | 1957–1992 |
മുൻകാലംതിരുത്തുക
അംജത്ഖാൻ ബ്രിട്ടീഷ് ഇന്ത്യയിലെ മുംബൈ ജനിച്ചു.[2] ജയന്ത് എന്ന ഇതിഹാസ നടന്റെ മകനായിരുന്നു. 1957ൽ അദ്ദേഹം അബ് ദില്ലി ദൂർ നഹി എന്ന ചിത്രത്തിൽ അഭിനയിച്ചു.[3] മുംബൈയിലെ ബാദ്രയിലെ സെന്റ് തെരേസാസ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീടദ്ദേഹം ആർ. ഡി. നാഷണൽ കോളിജ് ബാദ്രയിൽ ചേർന്നു.അവിടെ അദ്ദേഹം കോളിജ് യൂണിയൻ ജനറൽ സെക്രട്ടറിയായി.
കലാജീവിതംതിരുത്തുക
സിനിമകളിൽ അഭിനയിക്കും മുൻപ് അദ്ദേഹം ഒരു നാടക നടൻ ആയിരുന്നു. നസ്നീൻ(1951) എന്ന ചിത്രത്തിലായിരുന്നു ആദ്യ അഭിനയം. അടുത്തത് തന്റെ 17 വയസ്സിൽ അബ് ദില്ലി ദൂർ നഹി(1957) എന്ന ചിത്രത്തിൽ. അച്ഛനായ ജയന്തിന്റെ കൂടെ ചില ചെറിയ റോളുകളിൽ അദ്ദേഹം അഭിനയിച്ചു. 1973ൽ ഹിന്ദുസ്താൻ കീ കസം എന്ന സിനിമയിലായിരുന്നു അദ്ദേഹം പ്രായപൂർത്തിയായ ആൾ ആയി അഭിനയിച്ചത്. 1975ൽ അംജദ് ഖാനു ഷോലെ (ഷോലെ എന്നാൽ തീനാളങ്ങൾ)എന്ന അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയ ചിത്രത്തിൽ അഭിനയിക്കാൻ അതിന്റെ എഴുത്തുകാരനായ സലിമിൽ നിന്നും ക്ഷണമുണ്ടായത്. ഗബ്ബാർ സിങ്ങ് എന്ന കൊള്ളക്കാരനായാണു അദ്ദേഹം ഇതിൽ അഭിനയിച്ചത്. ഈ ചിത്രത്തിൽ അഭിനയത്തിനു തയ്യാറാകാൻ വേണ്ടി അംജത്ഖാൻ അഭിശപ്ത് ചമ്പൽ എന്ന തരുൺകുമാർ ബാദുരിയുടെ (സിനിമാനടി ജയ ബാദുരിയുടെ പിതാവ്) ചമ്പൽ കൊള്ളക്കാരെപ്പറ്റിയുള്ള പുസ്തകം വായിച്ചു. ഈ ചിത്രത്തോടുകൂടി അദ്ദേഹം താര പദവിയിലേയ്ക്കുയർന്നു. ദുഷ്ടതയുടെ പര്യായമായി അദ്ദേഹത്തിന്റെ കഥാപാത്രം. അദ്ദേഹത്തിന്റെ ചേഷ്ടകൾ വളരെ പ്രശസ്തമായി. ഷോലെ വമ്പൻ വിജയമായിത്തീർന്നു. ധർമേന്ദ്ര, അമിതാബ് ബച്ചൻ, സഞ്ജീവ്കുമാർ എന്നിവർ മുഖ്യനടന്മാരയിരുന്നെങ്കിലും അംജദ് ഖാന്റെ റോൾ ആയിരുന്നു കൂടുതൽ തിളങ്ങിയത്.
പുരസ്കാരങ്ങൾതിരുത്തുക
- മികച്ച സഹ നടനുള്ള ഫിലിംഫെയർ പുരസ്കാരം 1980 ലും 1982 ലും ലഭിച്ചു.
- മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ പുരസ്കാരം 1986 ൽ ലഭിച്ചു.
അവലംബംതിരുത്തുക
- ↑ http://timesofindia.indiatimes.com/city/bangalore-times/Tera-kya-hoga-Gabbar-Singh/articleshow/2161793.cms?
- ↑ "Obituary: Amjad Khan". The Independent (ഭാഷ: ഇംഗ്ലീഷ്). 26 ഓഗസ്റ്റ് 1992.
- ↑ http://entertainment.oneindia.in/celebs/amjad-khan/biography.html Archived 2013-10-29 at the Wayback Machine.