ഒരു പ്രധാനവാക്യത്തിന് സഹായകമായി നില്ക്കുന്ന ഉപവാക്യമാണ് അംഗവാക്യം(subordinate clause). ശരീരത്തിന് അവയവമെന്നോണം, പ്രധാന (അംഗി) വാക്യത്തിന് അംഗമായി വർത്തിക്കുന്നു. ഇത് കർത്താവ്, കർമ്മം, ക്രിയ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ വിശേഷണമായിരിക്കും. അനേകം ഉപവാക്യങ്ങൾ ചേർന്ന ഒരു ബൃഹദ് വാക്യത്തെ തരംതിരിച്ച് അപഗ്രഥിക്കുന്നതിന് അപോദ്ധാരമെന്നു പറയുന്നു. അംഗിവാക്യത്തെയും അംഗവാക്യങ്ങളെയും വേർതിരിക്കുകയാണ് ഇതിന്റെ ആദ്യത്തെ പടി.

ഉദാ. ഉറങ്ങിക്കിടന്ന കുട്ടി ശബ്ദംകേട്ട് ഞെട്ടി ഉണർന്നു:-

ഇതിൽ 'കുട്ടി ഉണർന്നു' എന്നത് അംഗിവാക്യം.

'ഉറങ്ങിക്കിടന്ന' എന്നതും 'ശബ്ദംകേട്ട് ഞെട്ടി' എന്നതും അംഗവാക്യങ്ങൾ.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗവാക്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അംഗവാക്യം&oldid=3812373" എന്ന താളിൽനിന്ന് ശേഖരിച്ചത്