യുഗിഡി വ ദേശീയോദ്യാനം
(Yugyd Va National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഷ്യൻ ഫെഡറേഷനിലെ കോമി സ്വയംഭരണപ്രദേശത്തുള്ള ഒരു ദേശീയോദ്യാനമാണ് യുഗിഡി വ ദേശീയോദ്യാനം Russian: Югыд ва). 2013ൽ ബെറിൻഗ്യ ദേശീയോദ്യാനം ആരംഭിക്കുന്നതുവരെ ഇതായിരുന്നു റഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം.
Югыд ва | |
---|---|
Yugyd Va National Park | |
Location | Komi Republic, Russia |
Coordinates | 62°25′N 58°47′E / 62.417°N 58.783°E |
Area | 18,917 square kilometers |
Established | April 23, 1994 |
ചരിത്രം
തിരുത്തുക1994 ഏപ്രിൽ 23 ന് ഈ ദേശീയോദ്യാനം റഷ്യൻ ഗവണ്മെന്റ് ആരംഭിക്കുന്നത് ഉത്തര യുറാൽ പർവ്വതനിരകളിലുള്ള ടൈഗ വനങ്ങളെ സംരക്ഷിക്കുക, വിനോദസഞ്ചാരത്തിനുപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്.
1995ൽ, യുഗിഡി വ ദേശീയോദ്യാനം, അടുത്തുള്ള പെച്ചോറ- ഇല്ല്യിച്ച് നാച്ചർ റിസർവ്വ് എന്നിവിടങ്ങളിലെ വനപ്രദേശത്തെ വിർജിൻ കോമി വനങ്ങൾ എന്ന പേരിൽ യുനസ്ക്കോ ലോക പൈതൃകസ്ഥലമായി പ്രഖ്യാപിച്ചു.
വിനോദസഞ്ചാരം
തിരുത്തുകസന്ദർശകരുടെ വരുമാനം (ഒരു വർഷം 2.4 million റൂബിൾ ($100,000)) കൊണ്ട് ദേശീയോദ്യാനത്തിന്റെ ചെലവുകൾ (ഒരു വർഷം 5 മില്യൺ റൂബിൾ ($200,000))നടത്താൻ കഴിയുന്നില്ലെന്ന് അധികൃതർ ഉത്കണ്ഠപ്പെടുന്നു. [1]
അവലംബം
തിരുത്തുക- ↑ "Clear future for the 'Clear Water', or how Yugyd Va National Park is to develop" Archived 2022-06-09 at the Wayback Machine. Krasnoye Znamya (a local newspaper), 15 March 2006, No. 40. (in Russian)