വൈ. 2 കെ. 38

(Year 2038 problem എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇയർ 2038 പ്രോബ്ലം (അല്ലെങ്കിൽ യുനിക്സ് മില്ലെനിയം ബഗ്ഗ്, വൈ. 2 കെ. 38) എന്നത് ചില കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ 2038 എന്ന വർഷത്തിൽ പരാജയപ്പെടാൻ ഉള്ള സാദ്ധ്യതകൾ ചൂണ്ടിക്കാട്ടുന്ന ഒരു ബഗ്ഗിനു പറയുന്ന പേരാണ്‌. സിസ്റ്റം ടൈം 32-ബിറ്റ് സൈൻഡ് ഇൻഡിജർ ആയി സ്റ്റോർ ചെയ്യുന്നതും, 1970 ജനുവരി 1-നു 00:00:00 ശേഷം കഴിഞ്ഞ സെക്കന്റുകളായി ഈ സംഖ്യയെ കണക്കാക്കുകയും ചെയ്യുന്ന എല്ലാ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളെയും ഈ പ്രശ്നം ബാധിച്ചേക്കാം. [1] ഈ രീതി ഉപയോഗിച്ച് സൂചിപ്പിക്കാവുന്ന ഏറ്റവും വലിയ തീയതി 2038 ജനുവരി 19 03:14:07 യു.ടി.സി ആണ്‌. അതു കഴിഞ്ഞ് സൃഷ്ടിക്കപ്പെടുന്ന തീയതികളെ ഒരു നെഗറ്റീവ് സംഖ്യയായി കമ്പ്യൂട്ടറുകൾ സേവ് ചെയ്യുകയും,ഇതു കാരണം കൊല്ലവർഷം 2038-ന് പകരം1901 ആണെന്ന് കമ്പ്യൂട്ടറുകൾ കരുതും. ഇതു മൂലം തീയതികളുടെ ഗണനം നടത്തുമ്പോൾ തീയതികൾ തെറ്റായി വരികയും ചെയ്യും.

എങ്ങനെയാണ്‌ തീയതി പുതുക്കുന്നതെന്ന് വിശദീകരിക്കുന്നു (at 03:14:08 UTC on 19 January 2038).
  1. "The Open Group Base Specifications Issue 6 IEEE Std 1003.1, 2004 Edition (definition of epoch)". IEEE and The Open Group. The Open Group. 2004. Retrieved 2008-03-07.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൈ._2_കെ._38&oldid=3645730" എന്ന താളിൽനിന്ന് ശേഖരിച്ചത്