യസുനാറി കവാബത്ത
നോബൽ പുരസ്ക്കാരത്തിനു അർഹനായ ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു യസുനാറി കവാബത്ത(14 ജൂൺ 1899 – 16 ഏപ്രിൽ 1972).അദ്ദേഹത്തിന്റെ കൃതികൾ ജനപ്രീതിയാർജ്ജിച്ച് ഇന്നും നിലകൊള്ളുന്നു.
യസുനാറി കവാബത്ത | |
---|---|
ജനനം | ഓസക്ക, ജപ്പാൻ | 14 ജൂൺ 1899
മരണം | 16 ഏപ്രിൽ 1972 സുഷി (കനഗാവ), ജപ്പാൻ | (പ്രായം 72)
തൊഴിൽ | സാഹിത്യകാരൻ |
ദേശീയത | ജാപ്പനീസ് |
പൗരത്വം | ജാപ്പനീസ് |
Period | 1924–1972 |
Genre | നോവലുകൾജാപ്പനീസ്, ചെറുകഥകൾ |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1968 |
ജീവിതരേഖ
തിരുത്തുകജപ്പാനിലെ ഒസാക്കയിൽ ഭിഷഗ്വരന്മാരുടെ കുടുംബത്തിലാണ് യസുനാറി ജനിച്ചത്.[2] നാലു വയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ അന്തരിച്ചു. പിൽക്കാലജീവിതം യസുനാറി മുത്തച്ഛനോടൊപ്പം ആയിരുന്നു ചെലവഴിച്ചത്. ഏക സഹോദരി പതിനൊന്നു വയസ്സുള്ളപ്പോൾ മരണമടഞ്ഞിരുന്നു. ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട കവാബത്ത തന്റെ അമ്മയുടെ നാടായ കുറോഡാസിലേയ്ക്കും,,പിന്നീട് പഠനാവശ്യം പ്രമാണിച്ചു ടോക്യോയിലേയ്ക്കും താമസം മാറുകയാണുണ്ടായത്. 1924ൽ ബിരുദം പൂർത്തിയാക്കിയ യസുനാറി എഴുത്തിലേയ്ക്കും, പത്രപ്രവർത്തനത്തിലേയ്ക്കും തിരിഞ്ഞു. 'മെയ്നിച്ചി ഷിംബുൺ" എന്ന പത്രത്തിനുവേണ്ടി പ്രവർത്തിച്ചു.യുദ്ധകാലത്തെ രാഷ്ട്രീയത്തെക്കുറിച്ചോ, സൈനിക നടപടികളുടെ ആശാസ്യതയെക്കുറിച്ച് തെല്ലും താത്പര്യം കാണിയ്ക്കാതിരുന്ന യസുനാറി,എന്നാൽ തന്റെ കൃതികളിൽ അതിന്റെ സ്വാധീനം പ്രകടമാണെന്നു സൂചിപ്പിയ്ക്കുകയുണ്ടായി.
കലാജീവിതം
തിരുത്തുകയസുനാറി വിദ്യാർത്ഥിയായിരുന്ന കാലത്ത് മുടങ്ങിക്കിടന്നിരുന്ന ടോക്യോ സർവ്വകലാശാലാമാസികയായ'ഷിൻ- ഷിചോ' ("New Tide of Thought") വീണ്ടും പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.ആദ്യത്തെ ചെറുകഥയായിരുന്ന "A View from Yasukuni Festival" 1921 ൽ പ്രസിദ്ധീകരിച്ചു. പിക്കാലത്തു പ്രസിദ്ധീകരിച്ച ചെറുകഥകളെല്ലാം തന്നെ ജനശ്രദ്ധ ആകർഷിച്ചു. 1968 ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം നേടി
അന്ത്യം
തിരുത്തുകയസുനാറി കവാബത്ത ദുരൂഹസാഹചര്യത്തിൽ മരണമടയുകയാണുണ്ടായത്. ഇത് അപകടമാണെന്നും എന്നാൽ അതല്ല ആത്മഹത്യയായിരുന്നെന്നും കരുതുന്നവരുണ്ട്.[3] തന്റെ ആത്മമിത്രമായ യുകിയോ മിഷിമയുടെ ആത്മഹത്യ യസുനാറിയെ ആകെ ഉലച്ചുകളഞ്ഞതിനാൽ അദ്ദേഹം സ്വയമേവ മരണം വരിച്ചതാണെന്നുള്ള വാദം ശക്തമാക്കി.
തെരഞ്ഞെടുത്ത സാഹിത്യകൃതികൾ
തിരുത്തുക- മലയുടെ ശബ്ദം
- തടാകം
- സഹശയനം
- ഹിമഭൂമി
- ആയിരം കൊറ്റികൾ
Selected works
തിരുത്തുകYear | Japanese Title | English Title | English Translation |
1926 | 伊豆の踊子 Izu no Odoriko |
The Dancing Girl of Izu | 1955, 1998 |
1930 | 浅草紅團 Asakusa Kurenaidan |
The Scarlet Gang of Asakusa | 2005 |
1935–1937, 1947 |
雪国 Yukiguni |
Snow Country | 1956, 1996 |
1951–1954 | 名人 Meijin |
The Master of Go | 1972 |
1949–1952 | 千羽鶴 Senbazuru |
Thousand Cranes | 1958 |
1949–1954 | 山の音 Yama no Oto |
The Sound of the Mountain | 1970 |
1954 | みづうみ(みずうみ) Mizuumi |
The Lake | 1974 |
1961 | 眠れる美女 Nemureru Bijo |
The House of the Sleeping Beauties | 1969 |
1962 | 古都 Koto |
The Old Capital | 1987, 2006 |
1964 | 美しさと哀しみと Utsukushisa to Kanashimi to |
Beauty and Sadness | 1975 |
1964 | 片腕 Kataude |
One Arm | 1969 |
掌の小説 Tenohira no Shōsetsu |
Palm-of-the-Hand Stories | 1988, 2006 |
അവലംബം
തിരുത്തുക- ↑ William T. Vollmann’s Favorite “Contemporary” Books. biblioklept.org (2011-09-24)
- ↑ Kawamoto Saburō, Kawabata Yasunari: Explorer of Death and Beauty, Japan Book News, No. 63, Spring 2010, p. 13
- ↑ Donald Keene (June 2005). Five Modern Japanese Novelists. Columbia University Press. p. 26. ISBN 978-0-231-12611-3. Retrieved 22 September 2010.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Keene, Donald (1984). Dawn to the West: Japanese Literature of the Modern Era; Vol. 1: Fiction, "Kawabata Yasunari" pp. 786–845
- Starrs, Roy (1998) Soundings in Time: The Fictive Art of Kawabata Yasunari, University of Hawai'i Press/RoutledgeCurzon
പുറം കണ്ണികൾ
തിരുത്തുക- Nobel Prize site
- Yasunari Kawabata (in Spanish)
- The Author's Calendar Archived 2012-12-05 at Archive.is
- Literary Figures of Kamakura Archived 2006-10-01 at the Wayback Machine.
- Yasunari Kawabata's grave