എക്സ്‌സെർവ്

(Xserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആപ്പിളിന്റെ 1U റാക്ക് മൌണ്ട് സെർവർ കമ്പ്യൂട്ടറുകളുടെ ഒരു ശ്രേണിയാണ് എക്സ്‌സെർവ്. ആദ്യ കാലങ്ങളിൽ പവർപിസി ജി4 പ്രോസ്സസറുകളാണ് ഇതിലുണ്ടായിരുന്നത്. എന്നാൽ പിന്നീട് പുതിയ പവർപിസി ജി5 പ്രോസ്സസറുകൾ ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ രണ്ട് ക്വാഡ് കോർ സിയോൺ പ്രോസ്സസറാണ് ഉപയോഗിക്കുന്നത്. ഫയൽ സെർവറായും വെബ് സെർവറായും വേണമെങ്കിൽ ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് ആപ്ലിക്കേഷനുകൾക്ക് വേണ്ടിയും ഉപയോഗിക്കാം. 1996-ൽ ആപ്പിൾ നെറ്റ്‌വർക്ക് സെർവറിന് ശേഷം ആപ്പിളിന്റെ ആദ്യത്തെ സെർവർ ഹാർഡ്‌വെയർ ഡിസൈനായിരുന്നു ഇത്. ഇതിനിടയിൽ, സാധാരണ പവർ മാക്കിന്റോഷ് ജി3, ജി4 മോഡലുകൾ ഹാർഡ്‌വെയറിൽ ചില മാറ്റങ്ങളോടെ മാക്കിന്റോഷ് സെർവർ ജി3, മാക്കിന്റോഷ് സെർവർ ജി4 എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെട്ടു. ഗിഗാബിറ്റ് ഇഥർനെറ്റ് കാർഡുകൾ, അൾട്രാവൈഡ് എസ്‌സിഎസ്ഐ കാർഡുകൾ, വലുതും വേഗതയേറിയതുമായ ഹാർഡ് ഡ്രൈവുകൾ തുടങ്ങിയവയുമുണ്ട്, കൂടാതെ മാക് ഒഎസ് എക്സ്(Mac OS X) സെർവർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഷിപ്പുചെയ്‌തു. എക്സ്സെർവ്വിൽ തുടക്കത്തിൽ ഒന്നോ രണ്ടോ പവർപിസി ജി4 പ്രൊസസറുകൾ ഉണ്ടായിരുന്നു, എന്നാൽ പിന്നീട് പുതിയ പവർപിസി ജി 5-ലേക്ക് മാറി, കോർ 2-അധിഷ്ഠിത സിയോൺ ഓഫറിംഗുകൾക്കൊപ്പം ഇന്റലിലേക്ക് മാറുകയും പിന്നീട് രണ്ട് ക്വാഡ് കോർ ഇന്റൽ നെഹാലം മൈക്രോപ്രൊസസറുകളിലേക്ക് മാറുകയും ചെയ്തു.[1]

ഒരു എക്സ്‌സെർവ് റെയ്ഡ്(Xserve RAID) ഉള്ള ഒരു ചെറിയ എക്സ്‌സെർവ് ക്ലസ്റ്റർ.

സെർവറുകൾ തിരുത്തുക

എക്സ്‌സെർവ് ജി4 തിരുത്തുക

എക്സ്‌സെർവ് ജി4
 
The original Xserve G4
 
The second-generation Xserve G4
 
The Xserve G4 Cluster Node
ഡെവലപ്പർആപ്പിൾ Inc.
തരംറാക്ക് മൌണ്ട് സെർവർ
പുറത്തിറക്കിയത്May 14, 2002
DiscontinuedJanuary 6, 2004
CPUsingle or ഡ്യുവൽ പവർപിസി ജി4,
1 - 1.33 GHz

2002 മെയ് 14-നാണ് ആപ്പിൾ എക്സ്‌സെർവ് ജി4 പുറത്തിറക്കിയത്. യഥാർത്ഥ മോഡലിൽ 1.0 ഗിഗാഹെർട്സിൽ പ്രവർത്തിക്കുന്ന ഒന്നോ രണ്ടോ പവർപിസി ജി4 പ്രോസ്സസറുകൾ ഉണ്ടായിരുന്നു. 64-ബിറ്റ് മെമ്മറി ബസിലുള്ള 2 GiB ഡിഡിആർ എസ്ഡി റാം യഥാർത്ഥ മോഡൽ പിന്തുണയ്ക്കുന്നുണ്ട്. മൂന്ന് ഫയർവയർ 800 പോർട്ട്, രണ്ട് യുഎസ്ബി പോർട്ട്(പിറകിൽ), ഒരു RS-232 മാനേജ്മെൻറ് ഇൻറർഫേസ്(പിറകിൽ), ഒരു ഓൺ ബോർഡ് ഗിഗാബിറ്റ് ഇഥർനെറ്റ് പോർട്ട്(പിറകിൽ) എന്നിവ പുറമെ നിന്നുള്ള കണക്ഷനുകൾക്കായി ഇതിലുണ്ട്. രണ്ട് 64-ബിറ്റ്/66 MHz പിസിഐ സ്ലോട്ട്, ഒരു 32-ബിറ്റ്/66 MHz പിസിഐ/എജിപി സ്ലോട്ട് എന്നിവയും ഇതിലുണ്ട്.

രണ്ട് കോൺഫിഗറേഷനുകളിൽ ഇത് ലഭിക്കും. സിംഗിൾ പ്രോസ്സസർ എക്സ്‌സെർവ് 256 MiB മെമ്മറിയോടു കൂടെ 2999 ഡോളറിന്. ഡ്യുവൽ പ്രോസ്സസർ എക്സ്‌സെർവ് 512 MiB മെമ്മറിയോടു കൂടെ 3999 ഡോളറിന്. ഒരു 60 ജിബി ഡിസ്കും മാക് ഒഎസ് എക്സ് v10.2 "ജാഗ്വാർ" സെർവറും ഉൾപ്പെടെയാണ് എക്സ്‌സെർവ് ജി4 ലഭിക്കുന്നത്.

എക്സ്‌സെർവ് ജി5 തിരുത്തുക

എക്സ്‌സെർവ് ജി5
 
The Xserve G5
 
The Xserve G5 Cluster Node
ഡെവലപ്പർആപ്പിൾ Inc.
തരംRackmounted Server
പുറത്തിറക്കിയത്January 6, 2004
CPUsingle or dual PowerPC G5,
2 - 2.3 GHz
വെബ്താൾapple.com/xserve

2004 ജനുവരി 6-നാണ് ആപ്പിൾ എക്സ്‌സെർവ് ജി5 പുറത്തിറക്കിയത്. 32-ബിറ്റ് പവർപിസി ജി4 പ്രോസ്സസറിന് പകരം 2 ഗിഗാഹെർട്സിൽ പ്രവർത്തിക്കുന്ന ഒന്നോ രണ്ടോ പവർപിസി 970 പ്രോസ്സസറുകൾ ഉപയോഗിക്കുന്നു. 128-ബിറ്റ് മെമ്മറി ബസിലുള്ള 8 GiB PC-3200 ECC മെമ്മറി ഇത് പിന്തുണയ്ക്കുന്നുണ്ട്. ഒരു ഫയർവയർ 400 പോർട്ട്(മുൻപിൽ), രണ്ട് ഫയർവയർ 800 പോർട്ട്(പിറകിൽ), രണ്ട് യുഎസ്ബി പോർട്ട്(പിറകിൽ), രണ്ട് ഓൺ ബോർഡ് ഗിഗാബിറ്റ് ഇഥർനെറ്റ് പോർട്ട്(പിറകിൽ) എന്നിവ പുറമെ നിന്നുള്ള കണക്ഷനുകൾക്കായി ഇതിലുണ്ട്.

മൂന്ന് കോൺഫിഗറേഷനുകളിൽ ഇത് ലഭിക്കും. സിംഗിൾ പ്രോസ്സസർ എക്സ്‌സെർവ് 512 MiB മെമ്മറിയോടു കൂടെ 2999 ഡോളറിന്. ഡ്യുവൽ പ്രോസ്സസർ എക്സ്‌സെർവ് 1 GiB മെമ്മറിയോടു കൂടെ 3999 ഡോളറിന്.

മാക് ഒഎസ് എക്സ് v10.4 ടൈഗർ സെർവർ ഇപ്പോൾ ലഭ്യമാണ്.

ഇൻറൽ എക്സ്‌സെർവ് തിരുത്തുക

എക്സ്‌സെർവ് "സിയോൺ"
 
The Xserve "Xeon"
ഡെവലപ്പർആപ്പിൾ Inc.
തരംRackmounted Server
പുറത്തിറക്കിയത്November 2006
CPUsingle or dual Xeon 54xx, 2.8 - 3 GHz
വെബ്താൾapple.com/xserve

ഇൻറൽ അടിസ്ഥാനമാക്കിയ എക്സ്‌സെർവ് 2006, ഓഗസ്റ്റ് 7-നാണ് പ്രഖ്യപിച്ചത്. 2 GHz, 2.66 GHz, 3 GHz എന്നീ ആവൃത്തികളിലുള്ള ഇൻറൽ സിയോൺ പ്രോസ്സസറുകളാണ് ഇൻറൽ എക്സ്‌സെർവിൽ ഉപയോഗിക്കുന്നത്. FB-DIMM DDR2, എടിഐ റാഡിയോൺ X1300 ഗ്രാഫിക്സ്, 2.25 ടിബി സംഭരണ ശേഷി നൽകുന്ന മൂന്ന് 750 ജിബി ഹാർഡ് ഡിസ്കുകൾ എന്നിവ ഇതിലുണ്ട്.

അവലംബം തിരുത്തുക

  1. "store.apple.com/us/browse/home/shop_mac/family/xserve?mco=NDQ4ODYzMA".

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എക്സ്‌സെർവ്&oldid=3757199" എന്ന താളിൽനിന്ന് ശേഖരിച്ചത്