എക്സ്‌കെ‌സി‌ഡി

(Xkcd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെയധികം പ്രചാരമുള്ള ഒരു വെബ്കോമിക്കാണ്‌ എക്സ്‌കെ‌സി‌ഡി (xkcd). നാസയുടെ കോണ്ട്രാക്റ്ററായിരുന്ന റാൻഡാൾ മൺറോ ആണ്‌ ഇതിന്റെ രചയിതാവ്. ജീവിതം, പ്രണയം, ശാസ്ത്രസംബന്ധിയോ ഗണിതശാസ്ത്രസംബന്ധിയോ ആയ തമാശകൾ എന്നിവയെല്ലാമാണ്‌ ഇതിലെ കോമിക്കുകളിൽ സാധാരണ കാണപ്പെടാറുള്ള വിഷയങ്ങൾ. നേർരേഖകൾ കൊണ്ട് വരയ്ക്കപ്പെടുന്ന മനുഷ്യരാണ്‌ (stick figures) ഇതിലെ കഥാപാത്രങ്ങൾ.

എക്സ്‌കെ‌സി‌ഡി

Philosophy : 220-ആം എക്സ്‌കെ‌സി‌ഡി കോമിക്
സ്രഷ്ടാക്കൾ റാൻഡാൾ മൺറോ
വെബ്സൈറ്റ്http://xkcd.com/
RSS http://xkcd.com/rss.xml RSS വെബ് ഫീഡ്
Atom വെബ് ഫീഡ് Atom
Current status / scheduleതിങ്കൾ, ബുധൻ, വെള്ളി
ആരംഭിച്ചത്2005 സെപ്റ്റംബർ
Genre(s)Geek humor
Men's romance

എക്സ്‌കെ‌സി‌ഡി എന്നത് ഒരു വാക്കോ ചുരുക്കരൂപമോ അല്ല. നാലക്ഷരങ്ങളുടെ ഉച്ചരിക്കാനാകാത്ത ഒരു കൂട്ടം മാത്രമാണിത്.

ചരിത്രം

തിരുത്തുക
 
കോമിക്കിന്റെ സ്രഷ്ടാവായ റാൻഡാൾ മൺറോ

2005 സെപ്റ്റംബറിലാണ്‌ റാൻഡാൾ മൺറോ ഈ വെബ്കോമിക്കിന്‌ തുടക്കമിട്ടത്. തന്റെ സ്കൂൾ നോട്ടുപുസ്തകങ്ങളിൽ വരച്ച ചിത്രങ്ങൾ തന്റെ വെബ്സൈറ്റിലേക്ക് പകർത്തിയായിരുന്നു ആരംഭം. ഏറെ വൈകാതെ മൺറോ ഇത് കോമിക്കിനു മാത്രമായുള്ള സൈറ്റിലേക്ക് മാറ്റി. കോമിക്കിനെ അടിസ്ഥാനമാക്കി ടീ-ഷർട്ടുകളും മറ്റും വെബ്സൈറ്റിൽ വിൽക്കപ്പെടുന്നുണ്ട്.

തന്റെ മുഴുവൻ സമയ ജോലിയായാണ്‌ മൺറോ ഇപ്പോൾ കോമിക് നടത്തുന്നത്. അതിനാൽ സ്വയം‌പര്യാപ്തമായ ചുരുക്കം വെബ്കോമിക്കുകളിലൊന്നാണ്‌ എക്സ്‌കെ‌സി‌ഡി.

"https://ml.wikipedia.org/w/index.php?title=എക്സ്‌കെ‌സി‌ഡി&oldid=2927321" എന്ന താളിൽനിന്ന് ശേഖരിച്ചത്