വിൽമ റുഡോൾഫ്
1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ പ്രശസ്തയായി മാറിയ അമേരിക്കൻ കായികതാരമാണ് വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 – 1994 നവംബർ 12). നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയതോടെ അക്കാലത്തെ ഏറ്റവും വേഗം കൂടിയ വനിത എന്ന് വിശേഷിപ്പിക്കപ്പെട്ടു.
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 1940 ജൂൺ 23 ടെന്നസി, അമേരിക്ക | ||||||||||||||||||||||
മരണം | നവംബർ 12, 1994 ടെന്നസി, അമേരിക്ക | (പ്രായം 54)||||||||||||||||||||||
ഉയരം | 1.80 മീ (5 അടി 11 ഇഞ്ച്) | ||||||||||||||||||||||
ഭാരം | 59 കി.ഗ്രാം (130 lb) | ||||||||||||||||||||||
Sport | |||||||||||||||||||||||
കായികയിനം | ഓട്ടം | ||||||||||||||||||||||
ക്ലബ് | TSU ടൈഗേഴ്സ്, നാഷ്‌വിൽ | ||||||||||||||||||||||
Medal record
|
1960-ലെ ഒളിമ്പിക്സ് മുതൽ അന്താരാഷ്ട്രതലത്തിൽ ടെലിവിഷൻ സംപ്രേഷണം ചെയ്യപ്പെട്ടതിനാൽ[1] വിൽമ അടക്കമുള്ള താരങ്ങൾക്ക് അന്താരാഷ്ട്രപ്രസിദ്ധി ലഭിച്ചു. കൊടുങ്കാറ്റ്[2], കറുത്ത മാൻപേട[3][4], കറുത്തമുത്ത്[5][6] എന്നെല്ലാം മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചു.
ജീവിതരേഖ
തിരുത്തുക22 മക്കളിൽ ഇരുപതാമത്തെ കുട്ടിയായി എഡ്-ബ്ലാക്ക് ദമ്പതികൾക്ക് ജനിച്ച വിൽമ, ചെറുപ്പത്തിലേ പോളിയോബാധിതയായിരുന്നു. നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും, തുടർച്ചയായ ചികിത്സക്കൊടുവിൽ പന്ത്രണ്ടാം വയസ്സിൽ ഊന്നുവടിയില്ലാതെ നടക്കാൻ സാധിച്ചുതുടങ്ങി[7].
കായികരംഗം
തിരുത്തുകപതിനൊന്നാം വയസ്സ് മുതൽ കായികപരിശീലനം നേടിത്തുടങ്ങിയ വിൽമ, തുടക്കത്തിൽ ഊന്നുവടിയുമായാണ് പരിശീലനം നടത്തിയിരുന്നത്[8]. പതിനാറാം വയസ്സായപ്പോഴേക്കും ഒരുവിധം നന്നായി ഓടാൻ സാധിച്ചിരുന്നു. എഡ് ടെമ്പിൾ എന്ന പരിശീലകന്റെ ശിക്ഷണത്തിൽ വർഷങ്ങൾക്കകം മികച്ച കായികതാരമായി വളർന്നു[8]. 1956-ലെ മെൽബൺ ഒളിമ്പിക്സിൽ നൂറുമീറ്റർ റിലേയിൽ വെങ്കലം നേടിയ വിൽമ, 1960-ലെ റോം ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി[9][10][11][12]. 1962-ൽ കായികരംഗത്ത് നിന്ന് വിരമിച്ചു.
അന്ത്യം
തിരുത്തുക1994-ൽ വിൽമയ്ക്ക് മസ്തിഷ്കാർബുദം സ്ഥിരീകരിക്കപ്പെട്ടു. അതേവർഷം നവംബർ 12-ന് നാഷ്‌വില്ലയിലെ വസതിയിൽ വെച്ച് രോഗബാധയാൽ മരണപ്പെട്ടു. 54 വയസ്സ് പ്രായമായിരുന്ന അവൾക്ക് [13] നാല് മക്കളുണ്ടായിരുന്നു[14]. ഔദ്യോഗിക ബഹുമതികളോടെ ക്ലാർക്ക്സ്‌വില്ലെ ശ്മശാനത്തിൽ സംസ്കരിച്ചു.
അവലംബം
തിരുത്തുക- ↑ Ruth, Amy (2000) "Wilma", Lerner: New York ISBN 0-4056-2239-7, pp. 34, 61
- ↑ Biracree
- ↑ Biracree, p. 82
- ↑ Time Magazine, The Fastest Female Archived 2013-07-21 at the Wayback Machine., Monday, September 19, 1960
- ↑ Biracree, p. 82
- ↑ Time Magazine, The Fastest Female Archived 2013-07-21 at the Wayback Machine., Monday, September 19, 1960
- ↑ "ടെന്നസ്സിയിലെ പെൺകടുവ" (in മലയാളം). മാതൃഭൂമി സ്പോർട്സ്. Retrieved 2014 ജനുവരി 15.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 8.0 8.1 "വിശ്വാസത്തിന്റെ ശക്തി" (in മലയാളം). മാധ്യമം ദിനപത്രം. Archived from the original on 2013-08-20. Retrieved 2014 ജനുവരി 15.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑ Wilma Rudolph: A Biography by Smith, p. xxii
- ↑ "Wilma Rudolph biography". Women in History. Archived from the original on 2012-11-04. Retrieved June 11, 2007.
- ↑ 1960: Rudolph takes third Olympic gold. BBC.
- ↑ Roberts, M.B. Rudolph ran and world went wild. espn.go.com
- ↑ Amy Ruth (2000). Wilma Rudolph. Twenty-First Century Books. p. 97. ISBN 978-0-8225-4976-5.
- ↑ Smith, Maureen Margaret (2006), Wilma Rudolph: A Biography, Greenwood Press, ISBN 0313333076.
Bibliography
തിരുത്തുക- Biracree, Tom (1988) Wilma Rudolph: Champion Athlete, Chelsea House Publishers, New York, ISBN 1555466753
- Smith, Maureen Margaret (2006) Wilma Rudolph: A Biography, Greenwood Press, ISBN 0313333076
Resources
തിരുത്തുക- Braun, Eric. Wilma Rudolph, Capstone Press, (2005) – ISBN 0-7368-4234-9
- Coffey, Wayne R. Wilma Rudolph, Blackbirch Press, (1993) – ISBN 1-56711-004-5
- Conrad, David. Stick to It!: The Story of Wilma Rudolph, Compass Point Books (August 2002) – ISBN 0-7565-0384-1
- Harper, Jo. Wilma Rudolph: Olympic Runner (Childhood of Famous Americans), Aladdin (January 6, 2004) – ISBN 0-606-29739-1
- Krull, Kathleen. Wilma Unlimited: How Wilma Rudolph Became the World's Fastest Woman, Harcourt * Children's Books; Library Binding edition (April 1, 1996) – ISBN 0-15-201267-2
- Maraniss, David. Rome 1960: The Olympics That Changed The World, Simon & Schuster, (2008) – ISBN 1-4165-3408-3
- Ruth, Amy. Wilma Rudolph, Lerner Publications (February 2000) – ISBN 0-8225-4976-X
- Schraff, Anne E. Wilma Rudolph: The Greatest Woman Sprinter in History, Enslow Publishers, (2004) – ISBN 0-7660-2291-9
- Sherrow, Victoria. Wilma Rudolph (On My Own Biographies), Carolrhoda Books (April 2000) – ISBN 1-57505-246-6
- Streissguth, Tom. Wilma Rudolph, Turnaround Publisher, (2007) – ISBN 0-8225-6693-1
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Wilma Rudolph (1940–1994). IMDb.com
- Whitehouse Kids, Wilma Rudolph
- Sports Heros, Wilma Rudolph Archived 2010-02-05 at the Wayback Machine.
- Wilma Rudolph Joins DePauw Staff Archived 2011-08-07 at the Wayback Machine.
- വിൽമ റുഡോൾഫ് at Find A Grave
- Wilma Rudolph Archived 2008-08-01 at the Wayback Machine.'s story on the website of the 2008 Summer Olympics